Image

പലസ്തീൻ അനുകൂല പ്രതിഷേധക്കാർ വഴി തടഞ്ഞു: ഓട്ടവ പ്രൈഡ് പരേഡ് നിർത്തിവെച്ചു

Published on 25 August, 2025
പലസ്തീൻ അനുകൂല പ്രതിഷേധക്കാർ വഴി തടഞ്ഞു: ഓട്ടവ പ്രൈഡ് പരേഡ് നിർത്തിവെച്ചു

ഓട്ടവ: പലസ്തീൻ അനുകൂല പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഓട്ടവയിലെ വാർഷിക പ്രൈഡ് പരേഡ് നിർത്തിവെച്ചതായി സംഘാടകർ അറിയിച്ചു. പരിപാടിയുടെ സംഘാടകരായ ക്യാപിറ്റൽ പ്രൈഡിനോട് പലസ്തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം വീണ്ടും ഉറപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം, പലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന ക്യാപിറ്റൽ പ്രൈഡ് പുറത്തിറക്കിയതിനെത്തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും വിവിധ ഗ്രൂപ്പുകളും പരേഡ് ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പ്രസ്താവന സംഘടനയുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. 

ഇതേതുടർന്ന് പലസ്തീനിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ക്യാപിറ്റൽ പ്രൈഡ് വീണ്ടും തയാറാകണമെന്നും കഴിഞ്ഞ വർഷത്തെ പരേഡ് ബഹിഷ്കരിച്ച തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ ക്ഷമാപണം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. ആക്ടിവിസ്റ്റുകളുടെ സംഘം പരിപാടി തടഞ്ഞത് അങ്ങേയറ്റം ഖേദകരമെന്ന് പരിപാടിയിൽ പങ്കെടുത്ത ഓട്ടവ മേയർ മാർക്ക് സട്ട്ക്ലിഫ് പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക