ഷിക്കാഗോ: അലുമ്‌നി അസോസിയേഷന്‍ ഓഫ് സേക്രട്ട് ഹാര്‍ട്ട് കോളജ് ആന്‍ഡ് അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ചിക്കാഗോ സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ കൊച്ചിന്‍ കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന് ഞായറാഴ്ച നടക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഫാ. ജോണ്‍സണ്‍ (പ്രശാന്ത്) പാലയ്ക്കാപ്പള്ളില്‍ (മുന്‍ പ്രിന്‍സിപ്പല്‍, എസ്. എച്ച് കോളജ്, തേവര) ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
2025 സെപ്റ്റംബര്‍ 7 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് Four Points Sheraton, 2200 South Elmhurst Road, Mount Prospect, Illinois) -ല്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (പ്രസിഡന്റ്) 630 400 4744), അലന്‍ ജോര്‍ജ് (സെക്രട്ടറി) 331 262 1301).
RSVP Cell 630-400-1172.