Image

എന്നും നിന്നിൽ (കവിത: പി.സീമ)

Published on 25 August, 2025
എന്നും നിന്നിൽ (കവിത: പി.സീമ)

ഒഴുകണമിനിയൊരു 
പുഴയായ് 
മഴയായ് 
കനവായ് 
കാറ്റായ് 
നോവിൻ
തിരയായ്

വിരിയണമിനിയൊരു
മലരായ്
മണമായ്
മനസ്സിൽ പൂക്കും
മേഘക്കനവായ്.

പടരണമിനിയൊരു
നിഴലായ്
നിശയായ്
നിന്നിൽ
നീറും
നിനവായെന്നും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക