പ്രസിദ്ധ വെബ്സൈറ്റായ 'ഇമലയാളി' യിൽ കഴിഞ്ഞ ഒരു വർഷത്തിലധിമായി പ്രസിദ്ധീകരിച്ചു വന്ന ഗീതാഞ്ജലി പല തവണ വളരെ ഔത്സുക്യത്തോടു കൂടി ഞാൻ വായിക്കാനിടയായി. രവീന്ദ്രനാഥ ടാഗോറിനെപ്പറ്റി എൻ്റെ നന്നേ ചെറുപ്പത്തിലേ കേട്ടിരുന്നതായിട്ടു കൂടി എൽസി യോഹന്നാൻ എഴുതിയിരുന്നതു മനസ്സിരുത്തി വായിച്ചു നോക്കിയപ്പോൾ അറിവിൻ്റെ കലവറയാണ് അവർ എന്നു മനസ്സിലാക്കാൻ സാധിച്ചു,. ഇൻഡ്യയുടെ ദേശീയ ഗാനമായ 'ജനഗണമന' യെപ്പറ്റി എഴുതിയിരിക്കുന്നതു വായിച്ചപ്പോൾ എൻ്റെ ശരീരം കോരിത്തരിച്ചുപോയി. ഒന്നാം ക്ലാസു മുതൽ 10 ാം ക്ലാസുവരെ പാടിയിട്ടുള്ള ആ ഗാനം ഇന്നത്തെ തലമുറ തന്നെ മറന്നുപോയോ എന്നു ഞാൻ സംശയിക്കന്നു.
കേരളത്തിലെയും ഇൻഡ്യയിലെയും ഗവർമ്മെൻ്റുകൾ ദേശീയഗാനത്തിന്റെ പ്രസക്തി മനസ്സിലാക്കിയിരുന്നുവെങ്കിൽ ഈ ദുരവസ്ഥ ഉൺടാകുമായിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. അതേ സമയം നരേന്ദ്രമോഡി അധികാരത്തിൽ വന്നതിനു ശേഷം ബി.ജെ.പി. ഗവർമ്മെൻ്റു ഭരിക്കന്ന മിക്ക സ്ക്‌കൂളുകളിലും 'ജനഗണമന' പു നരാരംഭിച്ചുവെന്നു കാണാൻ കഴിഞ്ഞു. നമ്മുടെ ജന്മനാടായ കേരളത്തിൽ കമ്യൂണിസ്റ്റു ചിന്താഗതി ജനങ്ങളുടെ സിരകളിൽ കടന്നുപറ്റിയതോടെ, രാഷ്ട്രത്തെപ്പറ്റിയുള്ള പലതും വിദ്യാഭ്യാസ മേഖലയിൽ നിന്നും എടുത്തുമാറ്റപ്പെടുന്നതായി കാണുന്നു. എൻ്റെ അഭിപ്രായത്തിൽ ഭാരതീയർ ജനനം മുതൽ മരണം വരെ ദിവസവും 'ജനഗണമന' ഉരുവിടേൺടതാണ്. അതിനുപകരം കേരളത്തിൽ താമസിക്കുന്ന യുവജനങ്ങളുടെ മനസ്സിൽ വിപ്ലവചിന്തകളും, എങ്ങനെ പണമുൺടാക്കാമെന്ന ചിന്തയും കടന്നുപറ്റി, എന്നുതന്നെയല്ല തൊഴിലാളികൾക്കു പ്രാധാന്യം കൊടുക്കുന്ന ഗവർമ്മെന്റുകൾ മാറി മാറി വന്നതോടെ യുവതലമുറയുടെ ചിന്താഗതികൾക്കു തന്നെ മാറ്റം വന്നു.
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി, ജാതിയിൽ എന്തു കാര്യമിരിക്കുന്നു.
മിശ്രവിവാഹമാണ് എല്ലാറ്റിലും മേന്മയായിട്ടുള്ളത്', എന്നീ ചിന്തകൾ ജനഹൃദയങ്ങളിൽ കടന്നുപറ്റിയതോടെ ചെറുപ്പക്കാരുടെ ചിന്താഗതികൾക്കു തന്നെ മാറ്റം വന്നു. സ്ക്കൂളുകളിലും കോളജുകളിലും സെക്‌സിനും ലഹരിക്കും പ്രാധാന്യം വന്നതോടെ സോഷ്യൽ ലൈഫിനു പ്രാധാന്യം വന്നു തുടങ്ങി. പഴയ ആചാരാനുഷ്‌ഠനങ്ങൾ നിമിഷനേരം കൊൺടു് അപ്രത്യക്ഷ്യമാകുന്നതായി കാണാൻ കഴിഞ്ഞു.
ശ്രീമതി എൽസി യോഹന്നാൻ രവീന്ദ്രനാഥ ടാഗോറിൻ്റെ ഗീതാഞ്ജലിയിലെ 103 ഗീതങ്ങൾ, ഇംഗ്ലീഷിൽ നിന്നും 450 ൽ പരം വൃത്തബദ്ധമായ മലയാള കവിതകളായി ഓൺലൈൻ മാധ്യമമായ ഇ മലയാളിയിൽ ഒരു വർഷത്തിധികമായി തുടർച്ചയായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അവസാനഭാഗമായ 103 -ാം ഗീതത്തിൻ്റെ അടിക്കുറിപ്പിൽ രവീന്ദ്രനാഥ ടാഗോറിനെപ്പറ്റിയുള്ളത് വിജ്ഞാനപ്രദമാണ്. 1861 ൽ ജനിച്ച് 1941 ഓഗസ്റ്റ് 7 ന് 80 -ാം വയസ്സിൽ ദിവംഗതനായ, ആ മഹാനുഭാവനെപ്പറ്റി ഇന്നത്തെ തലമുറയ്ക്ക് അറിവുൺടോയെന്നു സംശയിക്കന്നു. അനശ്വരനായ ആ വിശ്വ മഹാകവിയെ, 1913 ൽ ഏഷ്യയിലെ ആദ്യത്തെ നോബേൽ സമ്മാനാർഹനായ ആ മഹാത്മാവിനെ ആദരവോടെ നമിക്കുന്നു. ശ്രീമതി എൽസി യോഹന്നാൻ എൻ്റെ അടുത്ത സുഹൃത്തായിരുന്ന, ദിവംഗതനായ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്‌കോപ്പായുടെ സഹധർമ്മിണിയാണ്. എന്നെ വളരെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്ന ആ മഹതിയെപ്പറ്റി ഇത്രയെങ്കിലും എഴുതേൺടത് എൻ്റെ കടമയാണെന്നു തോന്നി. ഗീതാഞ്ജലി പ്രസിദ്ധീകരണത്തോടു കൂടി Emalayalee യുടെ റേറ്റിംഗ് തന്നെ കുടിയിട്ടുൺട് എന്ന് ഞാൻ അനുമാനിക്കുന്നു. ഓരോ ആഴ്ചയിലും ഞാൻ ഉത്സാഹത്തോടെ അതു വായിച്ചിരുന്നതും ഇവിടെ കുറിക്കട്ടെ. ഇ മലയാളിക്ക് അഭിനന്ദനങ്ങൾ.. ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലിന് ഇത്ര മഹത്തായ ഒരു വിവർത്തനം കാഴ്‌ച വച്ചതിന് അനുമോദനങ്ങൾ. പ്രാർത്ഥനകൾ !!!!