Image

ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ വിളിക്കാറുപോലുമില്ല; വേദനയോടെ കൊല്ലം തുളസി

Published on 26 August, 2025
ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ വിളിക്കാറുപോലുമില്ല; വേദനയോടെ കൊല്ലം തുളസി

ലയാളികൾക്ക് ഏറെ സുപരിചിതമായ നടനാണ് കൊല്ലം തുളസി. വില്ലൻ വേഷങ്ങളിലൂടെ മലയാളികളെ പിടിച്ചിരുത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയൊരു പ്രസം​ഗം സോഷ്യൽ മീഡിയയിൽ പെട്ടെന്നാണ് വൈറലായത്. ഭാര്യയും മക്കളും തന്നെ ഉപേക്ഷിച്ചപ്പോൾ ​ഗാന്ധി ഭവനിൽ അഭയം തേടിയിരുന്നുവെന്ന് കൊല്ലം തുളസി പറഞ്ഞു. തന്റെ മകൾ ഓസ്ട്രേലിയയിലാണെന്നും ഒരു ഫോൺ പോലും വിളിക്കില്ലെന്നും നടൻ വിഷമത്തോടെ പറഞ്ഞു.

പലര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാന്‍ ഇവിടുത്തെ അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ ആറുമാസം ഞാൻ ഇവിടെ ആയിരുന്നു. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോള്‍, അവരാല്‍ തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട സമയത്താണ് ഞാന്‍ ഇവിടെ അഭയം തേടിയത്. ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എഞ്ചിനീയര്‍ ആണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ ആണ്. പക്ഷെ ഫോണില്‍ വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ്. ഒരുപിടി നമുക്ക് വേണം. കാരണം ഏത് സമയത്ത് വേണമെങ്കിലും എന്തും സംഭവിക്കാം. ഏത് സമയത്ത് എന്ത് സംഭവിക്കുമെന്നും അറിയില്ല. ഇതെല്ലാം നമുക്കൊരു പാഠമാണ്‘, കൊല്ലം തുളസി പറഞ്ഞു.

നടി ലൗലിയെ കുറിച്ചും കൊല്ലം തുളസി പറഞ്ഞു. ‘എന്റെ കൂടെ അഭിനയിച്ച വലിയ നാടക നടിയാണ് ലൗലി. ഒരുപാട് നാടകങ്ങളിൽ അഭിനയിച്ച നടിയാണ്. ഒട്ടനവധി സംസ്ഥാന അവാർഡുകൾ വാങ്ങിയിട്ടുണ്ട്. ഇപ്പോൾ അവർക്ക് ആരുമില്ല. സ്വന്തം അമ്മയുമായിട്ടാണ് ലൗലി ഇവിടെ വന്നത്. അവർക്ക് അവരുടെ അമ്മയെ വിട്ടുപിരിയാൻ വയ്യ. മാതൃ സ്നേഹം ആണല്ലോ ഏറ്റവും വലുത്.   ഭർത്താവും മക്കളും പറഞ്ഞത് അമ്മയെ എവിടെ എങ്കിലും കൊണ്ട് കളയനാണ്. പക്ഷേ അതിന് ലൗലിക്ക് കഴിഞ്ഞില്ല. ബുദ്ധിമുട്ടായി, പ്രയാസങ്ങളായി, ദാരിദ്രമായി. ആയ കാലത്ത് ഉണ്ടാക്കിയതെല്ലാം കൊണ്ട് പിള്ളേരെ പഠിപ്പിച്ചു. അവരൊക്കെ ഇന്ന് സർക്കാർ ഉദ്യോ​ഗസ്ഥരാണ്. ആ അവരിന്ന് ​ഗാന്ധി ഭവനിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതാണ് മനുഷ്യന്റെ അവസ്ഥ", എന്നായിരുന്നു കൊല്ലം തുളസിയുടെ വാക്കുകൾ.കൊല്ലം തുളസി കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക