കുംഭമേളയിൽ മാല വിറ്റ് സോഷ്യൽ മീഡിയയിലും ദേശീയ മാധ്യമങ്ങളിലും താരമായി മാറിയ 'ബ്രൗൺ ബ്യൂട്ടി' മോനി ബോൺസ്ലെ (മൊണാലിസ) മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. പി.കെ. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന 'നാഗമ്മ' എന്ന ചിത്രത്തിലൂടെയാണ് മോനി കേരളത്തിലെത്തുന്നത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മോനി, പ്രയാഗ് രാജിൽ നടന്ന മഹാ കുംഭമേളയിൽ വെച്ചാണ് ക്യാമറക്കണ്ണുകളിൽപ്പെട്ടത്. വെളളാരം കണ്ണുകളുള്ള ഈ പെൺകുട്ടിക്ക് 'ബ്രൗൺ ബ്യൂട്ടി' എന്ന പേര് നൽകിയത് ദേശീയ മാധ്യമങ്ങളാണ്. കുംഭമേളയിലെ പ്രശസ്തിക്ക് ശേഷം മാല വിൽപ്പന അവസാനിപ്പിച്ച് മടങ്ങിയ മോനി ഒരു ഹിന്ദി ആൽബത്തിൽ അഭിനയിച്ചിരുന്നു.
കൈലാഷ് നായകനാവുന്ന 'നാഗമ്മ' എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം സിബി മലയിൽ നിർവഹിച്ചു. ചിത്രത്തിന്റെ പൂജാ വേദിയിൽ വെച്ച് കൈലാഷ് മോനിയെക്കൊണ്ട് ഓണാശംസകൾ പറയിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
English summary:
“Star of the Kumbh Mela” Moni Bonsle enters Malayalam cinema.