മേനേ പ്യാര്‍ കിയ’ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ടിക്കറ്റ് ന്യൂ, ബുക്ക് മൈ ഷോ, പേ ടിഎം, ഡിസ്ട്രിക്റ്റ് എന്നീ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പുകള്‍ വഴി ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി ബുക്ക് ചെയ്യാം.
ആക്ഷന്‍, കോമഡി, പ്രണയം, ഡ്രാമ, ത്രില്ലര്‍ ഘടകങ്ങള്‍ എന്നിവ കൃത്യമായി കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ ആരംഭിച്ചു ത്രില്ലര്‍ പശ്ചാത്തലത്തിലേക്കെത്തുന്ന ചിത്രമാണിതെന്നാണ് ടീസര്‍ നൽകുന്ന സൂചന.
ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ‘മന്ദാകിനി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.