ഇന്ത്യക്കെതിരായ അമേരിക്കയുടെ അധിക തീരുവ നിലവില്‍ വന്നതോടെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. ഡോളറിന് എതിരേ മൂല്യം 88.29 ആയാണ് ഇടിഞ്ഞിരിക്കുന്നത്.
രാവിലെ 87.70 നിലവാരത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെയാണ് 88.28 എന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം താഴ്ന്നത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതും തിരിച്ചടിയായി.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ കയറ്റുമതി മേഖലയ്ക്ക് നേട്ടമുണ്ടാകേണ്ടതാണ്. എന്നാല്‍ ട്രംപിന്റെ അധിക തീരുവ മൂലം ആ നേട്ടം ഇല്ലാതായി.
എന്നാല്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്ന ഇന്ത്യക്കാര്‍ക്ക് സമയത്ത് ഇതിന്റെ നേട്ടം ലഭിക്കും.