Image

തുള്ളിച്ചാടുന്നെൻ ഹൃദയം (വില്യം വേർഡ്‌സ്വർത്ത് -മൊഴിമാറ്റം -ജി. പുത്തൻകുരിശ്)

Published on 03 September, 2025
തുള്ളിച്ചാടുന്നെൻ ഹൃദയം (വില്യം വേർഡ്‌സ്വർത്ത് -മൊഴിമാറ്റം -ജി. പുത്തൻകുരിശ്)

തുള്ളിച്ചാടുന്നെൻ ഹൃദയം,
മഴവിൽ വാനിൽ കാണുമ്പോൾ.  
മൊട്ടിട്ടെൻറെ   ബാല്യത്തിൽ,
എൻറെ    യൗവ്വനവേളയിലും,
തുള്ളിച്ചാടിയിരുന്നെൻ  ഹൃദയം.
വൃദ്ധനായി ഞാൻ മാറുംമ്പോഴും,
മഴവിൽ വാനിൽ കാണുമ്പോൾ,
തുള്ളിച്ചാടെട്ടെൻ  ഹൃദയം,
അല്ലേൽ മരണമെന്നെ  പുൽകട്ടെ!
പുരുഷന്റച്ഛൻ ശിശുതന്നെ!
പ്രകൃതിയിൻ അത്ഭുതമെന്നെന്നും 
എന്നെ  വരിഞ്ഞു മുറുക്കട്ടെ!


My Heart Leaps Up

My heart leaps up when
I behold A rainbow in the sky:
So was it when my life began;
So is it now I am a man;
So be it when I shall grow old,
Or let me die!
The Child is father of the Man;
And I could wish my days to be
Bound each to each by natural piety.

(William Wordsworth)
 

Join WhatsApp News
John V 2025-09-03 03:12:37
My heart leaps up is a beautiful poem written by William words worth. നാം എത്ര വളർന്നാലും നമ്മളുടെ ഉള്ളിൽ ഒരു ശിശു തുള്ളികളിക്കുന്നുണ്ട് . മഴവില്ലിനെ ഇന്നും അത്ഭുതത്തോടെ നോക്കിനിൽക്കാത്ത എത്രപേർ ഇവിടെ ഉണ്ട് . പ്രായഭേദമെന്ന്യേ നാം ഇന്നും ആസ്വദിക്കുന്ന ഒന്നാണ് മഴവിൽ ലളിതമായ ഭാഷയിൽ പുത്തകുരിശ് അതിനെ ഭാഷാന്തരം ചെയ്യിതിരിക്കുന്നു.
Raju Thomas 2025-09-03 21:32:56
Beautiful, indeed, this rendering is. But why translate ‘the Man’ as purushan? Also, aren’t the additional 2 lines redundant? I remain, with great admiration.
GP 2025-09-03 23:12:15
ജോൺ. വി. ക്കും രാജുതോമസ്സിനും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതിൽ നന്ദി. പ്രകൃതി ഒരത്ഭുതം തന്നെയാണ്. ചെറുപ്രായത്തിൽ മഴവില്ലിനെ അത്ഭുതത്തോടുകൂടിയാണ് നോക്കി നിന്നത്. സപ്‌തവർണ്ണങ്ങൾ മനസ്സിൽ സൃഷ്ടിച്ച ആഹ്ളാദം എത്രയെന്ന് വർണ്ണിക്കാൻ വാക്കുകൾ ഇല്ലായിരുന്നു. പിന്നീട്, സൂര്യ പ്രകാശം വെള്ളത്തുള്ളിയിൽക്കൂടി കടന്നുപോകുമ്പോൾ പ്രകാശ രസ്മിക്ക് സംഭവിക്കുന്ന വക്രീകരണമാണ് സപ്തവർണ്ണ ങ്ങളെ സൃഷ്ടിക്കുന്നതെന്ന് മനസിലായെങ്കിലും എന്തിനുവേണ്ടി ഈ മായദർശനം എന്ന ചോദ്യം ബാക്കി നിന്നു. 'ചൈൽഡ് ഈസ് ദി ഫാദർ ഓഫ് ദി മാൻ - Man എന്നതിന് പുരുഷൻ എന്ന വാക്ക് കൊടുത്തപ്പോൾ, മനസ്സിൽ കടന്നു വന്നത് എത്ര പൗരഷമുള്ള വ്യക്തിയും ചിലപ്പോൾ മഴവില്ല് കണ്ടാൽ നോക്കി നിന്ന് പോകും "വൈരാഗ്യമേറിയ വൈദികനാകട്ടെ ഏറ്റ വൈരിക്കു മുൻപ് ഉഴറിയോടിയ ഭീരുവാട്ടെ .........മിഴിയുള്ളവർ"നോക്കി നിന്നുപോകും. എല്ലാ മനുഷ്യരുടെ ഉള്ളിലും ചോദ്യങ്ങൾ ചോദിക്കാതെ ഈ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്ന ഒരു ശിശു ഉറങ്ങുണ്ട് . അവസാനത്തെ രണ്ടുവരികൾ ആ സത്യത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു. ഇതൊക്കെയായിരുന്നു എന്റെ മനസ്സിൽ കൂടി കടന്നുപോയ ചിന്ത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക