ഷൈൻ ടോം ചാക്കോ, കതിർ, ഹക്കിം ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സസ്പെൻസ് ഡ്രാമ ചിത്രമാണ് 'മീശ'. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രം ഇപ്പോൾ ഒടിടിയിൽ റിലസിന് തയ്യാറെകുക്കുകയാണ്.
ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വനത്തിന്റെ നിഗൂഡത പശ്ചാത്തലമാക്കി തീവ്രമായ ഒരു രാത്രിയുടെ കഥ പറയുന്ന ചിത്രം, ഏറെക്കാലത്തിനു ശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുന്നതും അപ്രതീക്ഷിതമായി ഒരു പ്രശ്നമുണ്ടാകുന്നതുമെല്ലാമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
സുരേഷ് രാജനാണ് ചിത്രത്തിനായി ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മനോജ്, സംഗീതം സൂരജ് എസ് കുറുപ്പ്, ലൈൻ പ്രൊഡ്യൂസർ സണ്ണി തഴുത്തല, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, കലാസംവിധാനം മകേഷ് മോഹനൻ എന്നിവർ കൈകാര്യം ചെയ്യുന്നു.