ബോക്സ് ഓഫീസിൽ കളക്ഷൻ കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തുന്ന 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര.' മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം, നടൻ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിനു പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്.
റിലീസിനെത്തി ഒരാഴ്ച പിന്നിടുമ്പോൾ, 100 കോടി കളക്ഷൻ എന്ന സുപ്രധാന നേട്ടം സ്വന്തമാക്കുകയാണ് ചിത്രം. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറു കോടി നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലോക.