മുംബൈ: എംഎസ് ധോണിയെ പിന്തള്ളി ടെലിവിഷൻ പരസ്യമാർക്കറ്റിൽ കിങ് ഖാൻ മുന്നിൽ. എട്ടു ശതമാനം പരസ്യ ഷെയറാണ് കിങ് ഖാൻ നേടിയത്. തൊട്ടുപിന്നിൽ ഏഴ് ശതമാനവുമായി ധോണിയുമുണ്ട്. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള ടാം മീഡിയ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരമാണിത്.
അക്ഷയ് കുമാർ, രൺവീർ സിങ്, അമിതാബ് ബച്ചൻ, അനന്യ പാണ്ഡെ, രൺബീർ കപൂർ, അനുഷ്ക ശർമ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവരാണ് ടോപ് ടെണ്ണിലുള്ള സെലിബ്രിറ്റികൾ.
എന്നാൽ ഏറ്റവും കൂടുതൽ ബ്രാൻഡുകൾക്കായി പരസ്യ താരമായി പ്രത്യക്ഷപ്പെട്ടത് എം. എസ് ധോണി തന്നെ. 43 ബ്രാൻഡുകളുടെ പരസ്യത്തിലാണ് ധോണി പ്രത്യക്ഷപ്പെടുന്നത്. 35 ബ്രാൻഡുകൾക്കാണ് ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്നത്. ബിഗ് ബി 28 ബ്രാൻഡുകളുടെ മോഡലായി രംഗത്ത് വരുന്നു.