ഓണം വന്നോണം മലനാട്ടിൽ
പൊന്നോണം
മനമാകെ മയിലാടും പോലൊരു
തിരുവോണം
മുറ്റത്തെപ്പൂവിനും നാണം
മൂളിപ്പാട്ടേകും വണ്ടിനിന്നോണം
തുമ്പയും തെച്ചിയും മെല്ലെ വിടരുമ്പോഴെൻ്റെയുള്ളിൽ
തിരുവോണം
വീശുന്ന കാറ്റിനും ഈണം
മഴമാറിയാ പ്രകൃതിയ്ക്കും നാണം
പാതയോരത്തായ് കാണുമാപ്പഴമതൻ
പൂക്കളും ചൊല്ലും തിരുവോണം
കവലകൾ നിറയുന്നോരോണം
കഥ പറയുമാ കാലത്തിന്നോണം
പുത്തനുടുപ്പുമായന്നലൂഞ്ഞാലിലായ്
ഒത്തു കൂടുമ്പോൾ തിരുവോണം
തൂശനിലയിലായോണം
പായസസദ്യയിലോണം
നാലൂട്ടം കറികളും നാവൂറും രുചിയുമായ്
എത്തീ പൊന്നിൻ തിരുവോണം
പൂക്കളമിട്ടുള്ളൊരോണം
ജാതി വിദ്വേഷമില്ലാത്തൊരോണം
അത്തം തുടങ്ങിയാൽ പത്താം
നാളെത്തുമ്പോൾ
മാവേലിനാട്ടിൽ തിരുവോണം