പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ പ്രഥമ ബാലാമണിയമ്മ പുരസ്കരച്ചടങ്ങിൽ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ' എന്ന നോവലിന്റെ കവർ മോഹൻ കുമാർ ഐ എ സ് ആലങ്കോട് ലീലകൃഷ്ണന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
തുടർന്ന് വി. പി. മുഹമ്മദ്, പുന്നയൂർക്കുളം സാഹിത്യ സമിതി സ്ഥാപക പ്രസിഡണ്ട് അബ്ദുൾ പുന്നയൂർക്കുളം, ഗിരീശൻ, സാജൻ, ബൈജു എന്നിവരെ ആദരിച്ചു.
പുരസ്‌കാരസമർപ്പണത്തോട് അനുബന്ധിച്ച് അബ്ദുളിന്റെ പുസ്‌തക പ്രദർശനവും ഉണ്ടായിരുന്നു.