മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
വാട്സ്ആപ്പും ഫെയ്സ്ബുക്കും വാഴും കാലം
മാവേലി റീൽസിലെ താരമായി..
ഓണക്കുടയും കുടവയറും
വഴികളിൽ മാവേലി മിന്നി നിന്നു..
സദ്യകൾ ഹോട്ടലിൽ ഓർഡറായി
ഇൻസ്റ്റന്റ് പൂക്കളം എങ്ങുമായി.
ആമോദത്തോടെ മനുഷ്യരെല്ലാം
ഓരോ മുറികളിൽ ഓണമുണ്ടു..
ഫെയ്സ്ബുക്കിൽ ഗ്രീറ്റിംഗ്സ് ഷെയറു ചെയ്തു
വാട്സ്ആപ്പ് നോക്കി കിടന്നുറങ്ങി
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങളും മാത്രമായി
എങ്ങും പൊളിവചനങ്ങൾ മാത്രം
മാവേലി മന്നനെ കാണാനില്ല..