Image

റിലീസിന് മുൻപേ പണം വാരിക്കൂട്ടി കാന്താര; ഒടിടി റൈറ്റ്സ് വിറ്റത് റെക്കോർഡ് തുകയ്ക്ക്

രഞ്ജിനി രാമചന്ദ്രൻ Published on 11 September, 2025
  റിലീസിന് മുൻപേ  പണം വാരിക്കൂട്ടി കാന്താര; ഒടിടി റൈറ്റ്സ് വിറ്റത് റെക്കോർഡ് തുകയ്ക്ക്

സൂപ്പർഹിറ്റ് ചിത്രം 'കാന്താര'-യുടെ പ്രീക്വലായ 'കാന്താര ചാപ്റ്റർ 1'-ൻ്റെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. 125 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്കാണ് എല്ലാ ഭാഷകളിലുമുള്ള സ്ട്രീമിങ് അവകാശം വിറ്റുപോയത്. കെ.ജി.എഫ് ചാപ്റ്റർ 2-ന് ശേഷം ഏറ്റവും ഉയർന്ന സ്ട്രീമിങ് തുക നേടുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണിത്. റിഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്.

സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്റെ 55% ആവശ്യപ്പെട്ടതിനെ തുടർന്ന് 'കാന്താര ചാപ്റ്റർ 1' കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നിലപാടെടുത്തു. എന്നാൽ, ഈ വിഷയത്തിൽ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 150 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന 'കാന്താര ചാപ്റ്റർ 1' ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ആക്ഷൻ രംഗങ്ങളോടെയാണ് എത്തുന്നത്. മലയാളത്തിൻ്റെ പ്രിയ നടൻ ജയറാം ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യഭാഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം റിഷഭ് ഷെട്ടിക്ക് ലഭിച്ചിരുന്നു.

 

 

English summary:

“Kantara” rakes in huge earnings even before release; OTT rights sold for a record amount.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക