നെറ്റ്ഫ്ളിക്സിൽ മഹാഭാരത ആനിമേറ്റഡ് പരമ്പര ഒക്ടോബർ 10നു ആരംഭിക്കുന്നു. ഉജാൻ ഗാംഗുലി രചിച്ചു സംവിധാനം ചെയ്ത 'കുരുക്ഷേത്ര' പരമ്പര 9 എപ്പിസോഡുകൾ വീതമുള്ള രണ്ടു ഭാഗങ്ങളായാണ് പൂർത്തിയാവുക.
ഇതിഹാസത്തിലെ സംഘർഷങ്ങൾ 18 പ്രധാന പോരാളികളുടെ കണ്ണിലൂടെയാണ് അനാവരണം ചെയ്യുന്നത്.
മഹാഭാരതത്തിന്റെ പുതിയ അവതരണമാണിതെന്നു സീരീസ് മേധാവി തന്യ ബാമി പറഞ്ഞു.
ആരാധ്യനായ ഗുൽസാർ ആണ് പരമ്പരയ്ക്കു ഭാവഗാനങ്ങൾ രചിച്ചത്. നിർമാതാക്കളിൽ ഒരാൾ കൂടിയായ അനു സികയാണ് പരമ്പരയുടെ ആശയം സംഭാവന ചെയ്തത്.
ആനിമേറ്റഡ് മൈത്തോളജിയിൽ നെറ്ഫ്ലിക്സിന്റെ ആദ്യ ശ്രമമാണിത്.
Netflix brings animated Mahabharata series on Oct.10