ഇംഗ്ലണ്ടിലെ മലയാളീ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനായ യുക്മയുടെ ഏഴാമത് കേരള പൂരവും ഓണാഘാഷവും , വള്ളം കളിയും വളരെ പ്രൗഡഗംഭീരമായി നടന്നു. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത പരിപാടി കേരള തനിമ നിറഞ്ഞു അടിയ പരിപാടിയായിരുന്നു.
കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമാണ് ഇത്. കേരളപ്പൂരം വള്ളംകളിക്ക് ഇക്കുറി ആവേശപൂരമായ വരവേല്‍പ്പാണ് യുകെ മലയാളികള്‍ ഒരുക്കിയത്. ഒന്‍പതര മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ക്ക് വൈകുന്നേരം ആറര മണിയോടെയാണ് സമാപനമായത്. 32 പുരുഷന്‍ മാരുടെ ടീമും 16 സ്ത്രികളുടെ ടീമും പങ്കെടുത്തു. ഏകദേശം പതിനായിരത്തോളം കാണികള്‍ ഒഴുകിയെത്തി.
യുക്മ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ എബി സെബാസ്റ്റിയന്‍ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം സമാപന സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി വിശിഷ്ടാതിഥിയായിപങ്കെടുത്തു. സെക്രട്ടറി ജയകുമാര്‍ നായര്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. യൂ .കെ പാര്‍ലമെന്റിലെ ഏക മലയാളീ എം പി യായ സോജന്‍ ജോസഫ് ജലമേളക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു. ഒരു വശത്തു വാശിയേറിയ മത്സരത്തോട് വള്ളം കളി നടക്കുബോള്‍ മറ്റ് സ്റ്റേജുകളില്‍ കേരളപ്പൂരത്തിന്റെ ഭാഗമായി നടന്ന യുക്മ തെരേസാസ് ഓണച്ചന്തം പരിപാടിയും അതോടൊപ്പം തന്നെ കേരളത്തിലെ തനതായ നാടന്‍ കലാരൂപങ്ങളും അരങ്ങു തകര്‍ക്കുകയായിരുന്നു. മലയാളി സുന്ദരി വിജയികള്‍ക്ക് സെലിബ്രിറ്റി ഗെസ്റ്റായ പ്രശസ്ത ചലച്ചിത്ര താരം നേഹ സക്സേന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി തന്റെ പ്രസംഗത്തില്‍ ഫൊക്കാനയുടെ ആശംസകള്‍ നേരുകയും, യുക്മയുമായി സഹകരിച്ചു പ്രവര്‍ത്തികേണ്ടതിന്റെ ആവിശ്യം എടുത്തു പറയുകയും ചെയ്തു. അഡ്വ. എബി സെബാസ്റ്റ്യന്‍ ജയകുമാര്‍ നായര്‍, ഷിജോ വര്‍ഗീസ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ യുക്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം ആണെന്നും സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.
ഫൊക്കാന മെഡിക്കല്‍ കാര്‍ഡും പ്രിവിലേജ് കാര്‍ഡും ഓണ സമ്മാനമായി യുക്മയുമായി സഹകരിച്ചു യൂ .കെ മലയാളികള്‍ക്ക് കൂടെ പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ വ്യാപിപ്പിക്കുവാനും ഫൊക്കാനക്ക് സന്തോഷമേ ഉള്ളു എന്ന് അദ്ദേഹം അറിയിച്ചു.
ലോകത്തില്‍ ഉള്ള മലയാളീ സംഘടനകളെ ഒരേ കുടാക്കിഴില്‍ കൊണ്ടുവരുക എന്നത് ഫൊക്കാനയുടെ ഒരു വിഷന്‍ കൂടിയാണ് എന്ന് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു . കേരളത്തില്‍ നിന്നും മലയാളികള്‍ ലൊകമെംമ്പാടും വസിക്കുബോഴും അവരെ ഒന്നിപ്പിക്കുകയും പൊതുവായ കാര്യങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് ഫൊക്കാനയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ലോകത്തിലുള്ള മലയാളീ സംഘടനകളെ ഒരു കുടകിഴില്‍ എത്തിക്കുയും , ലോകമെമ്പടുമുള്ള മലയാളികളുടെ ഒരു ഏകീകരണമാണ് ഫൊക്കാനാ ഇതിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.