ഇന്നത്തെ
മടക്കത്തപാലിൽ
ഞാനൊരു
കത്തയച്ചിട്ടുണ്ട്
വിലാസം വ്യക്തമല്ല
കിട്ടുമോയെന്നറിയില്ല
നീയുണ്ടോയെന്നു
ഞാനും
ഞാനുണ്ടോയെന്നു
നീയുമറിയാതെയെങ്ങനെ
മേൽവിലാസങ്ങൾ
കൈമാറ്റപ്പെടും
അവസാനം
കണ്ടയിടങ്ങൾ
കോറിവരച്ചുചേർത്ത
വിലാസമാണതിൽ.
പക്ഷെ
നീ ഒരുപാട് മാറിയിട്ടുണ്ടാകും
അവസാനം കാണുമ്പോൾ
തന്നെയെന്നെയോർക്കാൻ
നീയോർമ്മകൾ
തിരഞ്ഞുകൊണ്ടേയിരുന്നു.
തിരിഞ്ഞു പോന്നതാണന്നു
ഞാനൊരു
മറവിയിൽപ്പോലും
നിന്നിലേക്കില്ല
കത്തുകിട്ടിയാൽ
കരുതുക
നീയെന്നോട്
പറഞ്ഞ വാക്കുകൾ
പാലിക്കാൻ
മരിക്കുംവരെ
നീയെന്നെയോർക്കുമെന്ന്..
അതിനാൽ
ഞാനോർമ്മിപ്പിച്ചത്......