Image

രമേശ് അരൂർ രചിച്ച 'കായൽ ഹൃദയം' പ്രകാശനം ചെയ്തു

Published on 12 September, 2025
രമേശ് അരൂർ രചിച്ച  'കായൽ ഹൃദയം' പ്രകാശനം ചെയ്തു

.

എറണാകുളം: പുരോഗമന കലാ സാഹിത്യ സംഘം അരൂർ ഏരിയാ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ രമേശ് അരൂരിന്റെ 'കായൽ ഹൃദയം' എന്ന ഗ്രന്ഥം പ്രൗഢ ഗംഭീരമായ സദസ്സിൽ സി.പി.ഐ (എം) സംസ്ഥാന സമിതി അംഗം സ: സി.ബി ചന്ദ്രബാബുവും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട്  അലിയാർ മാക്കിയിലും കലാ-സാംസ്‌കാരിക പ്രവർത്തകരും ചേർന്ന്  പ്രകാശനം ചെയ്തു.

പ്രമുഖ എഴുത്തുകാരൻ ഫ്രാൻസീസ് നെറോണ ഗ്രന്ഥ പ്രകാശന സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു.

അരൂർ എംഎൽഎ ദലീമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  കെ.പി അജിത്കുമാർ, പി.കെ സാബു , കരുവ മോഹൻ , ഹേമ തൃക്കാക്കര ,ആർ. ജീവൻ,  ഗീത പുഷ്‌കരൻ, കുമാരി വിജയ , എംപി ലത, ശ്രീദേവി കെ.എസ്, ബിന്ദുവയലാർ, ഇ.എം സജിമോൻ, കെ.കെ അജയ്ഘോഷ്, സുമേഷ് നാരായണൻ എന്നിവർ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക