തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചു. തൻ്റെ ബാല്യകാലത്തെ അപൂർവ്വമായ ചിത്രവും താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നയൻതാര കുറിച്ചത് ഇങ്ങനെ: "എൻ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകൾ. എൻ്റെ ജീവിതത്തിലേക്ക് അമ്മ ചൊരിഞ്ഞ സ്നേഹത്തിനും ത്യാഗങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി. അമ്മയോടുള്ള എൻ്റെ സ്നേഹം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. അമ്മയാണ് ഞങ്ങളുടെ എല്ലാമെല്ലാം. ഞങ്ങൾ എടുക്കുന്ന ഓരോ ചുവടുവെപ്പിനും പിന്നിലെ ശക്തി. ഓരോ ദിവസവും ഈ പ്രപഞ്ചത്തോട് ഞങ്ങൾ നന്ദി പറയുന്നു. അമ്മയ്ക്ക് ഒരുപാട് സ്നേഹം."
ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം 2022-ൽ സംവിധായകൻ വിഘ്നേഷ് ശിവനുമായി നയൻതാര വിവാഹിതയായി. വാടക ഗർഭധാരണത്തിലൂടെ അവർക്ക് ഉയിർ, ഉലകം എന്നിങ്ങനെ രണ്ട് ആൺകുട്ടികളുണ്ട്. കുട്ടികളുടെ വിശേഷങ്ങളും നയൻതാരയും വിഘ്നേഷ് ശിവനും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ആർ. മാധവൻ, സിദ്ധാർത്ഥ് എന്നിവർക്കൊപ്പം സ്പോർട്സ് സൈക്കോളജിക്കൽ ഡ്രാമയായ 'ടെസ്റ്റി'ലാണ് നയൻതാര അവസാനമായി അഭിനയിച്ചത്. അടുത്തതായി ഫാന്റസി കോമഡി ചിത്രമായ 'മൂക്കുത്തി അമ്മൻ 2' ആണ് പുറത്തിറങ്ങാനിരിക്കുന്നത്.
English summary:
Nayanthara shares a childhood photo wishing her mother a happy birthday