സൂര്യയെ നായകനാക്കി ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കറുപ്പ്’. ഒരു മാസ്സ് ഫെസ്റ്റിവൽ സിനിമയുടെ എല്ലാ സൂചനകളും നൽകുന്ന ടീസർ, ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിരുന്നു. വൻ ബഡ്ജറ്റിൽ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ഈ സിനിമയ്ക്കായി സൂര്യയുടെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ, ചിത്രത്തിന്റെ റിലീസ് തീയതിയെക്കുറിച്ച് ഒരു വിവരവും പുറത്തുവരാത്തതാണ് ഇപ്പോൾ ആരാധകരെ നിരാശരാക്കുന്നത്.
ആദ്യം പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും വരാത്തത് ആരാധകരെ നിരാശരാക്കി.
ഇപ്പോൾ സിനിമയുടെ റിലീസ് വൈകാൻ കാരണം ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോകാത്തതുകൊണ്ടാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് ഇതുവരെ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും സ്വന്തമാക്കിയിട്ടില്ലെന്നും, അത് ഉറപ്പാക്കിയ ശേഷം മാത്രമേ റിലീസ് പ്രഖ്യാപിക്കൂ എന്നുമാണ് സിനിമാ ട്രാക്കർമാർ പറയുന്നത്.
അതേസമയം, ‘കറുപ്പിന്’ ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘സൂര്യ 46’ ന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു