Image

ഗാന്ധി ജയന്തി ദിനം ഐഒസി (യു കെ) 'സേവന ദിനം' ആയി ആചരിക്കും; 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന് അന്ന് തുടക്കം; തെരുവ് ശുചീകരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, ഗാന്ധി സ്മൃതി സംഗമം തുടങ്ങി വിപുലമായ പരിപാടികള്‍

റോമി കുര്യാക്കോസ് Published on 16 September, 2025
ഗാന്ധി ജയന്തി ദിനം ഐഒസി (യു കെ) 'സേവന ദിനം' ആയി ആചരിക്കും; 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന് അന്ന് തുടക്കം; തെരുവ് ശുചീകരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, ഗാന്ധി സ്മൃതി സംഗമം തുടങ്ങി വിപുലമായ പരിപാടികള്‍

ഐ ഒ സി (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനം 'സേവന ദിനം' ആയി ആചരിക്കും. ശ്രമദാനത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്നു  മാലിന്യം നിറഞ്ഞ തെരുവുകള്‍ ശുചീകരിക്കും. രാവിലെ 10 മണി മുതല്‍ ബോള്‍ട്ടന്‍ പ്ലേ പാര്‍ക്ക് ഗ്രൗണ്ടില്‍ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജന പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ യൂണിറ്റ് / റീജിയനുകളില്‍ നിന്നുള്ള ഐ ഒ സി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങള്‍ക്ക് ചൊല്ലിക്കൊടുക്കും.

രാജ്യ വ്യത്യാസമില്ലാതെ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ബോധവല്‍കരിച്ചുകൊണ്ട് 'സര്‍വോദയ ലഹരി വിരുദ്ധ  ക്യാമ്പയിനി'ന്റെ ഔദ്യോഗിക ഉദ്ഘടനവും ചടങ്ങില്‍ വച്ച് സംഘടിപ്പിക്കും.

തദേശഭരണ സംവിദാനം, മലയാളി അസോസിയേഷന്‍ ഉള്‍പ്പടെയുള്ള വിവിധ സംഘടനകള്‍, എന്‍ ജി ഒകള്‍ തുടങ്ങിയ കൂട്ടായ്മകളുമായി ചേര്‍ന്ന് വിവിവിധ ബോധവല്‍കരണ പരിപാടികളും ലഹരിയുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകളും ലഹരി വിരുദ്ധ സന്ദേശം ഉള്‍പ്പെടുത്തിക്കൊണ്ട് മാരത്തോണ്‍ തുടങ്ങിയ കായിക പരിപാടികള്‍, മനുഷ്യ ചങ്ങല തുടങ്ങിയവയും 'സര്‍വോദയ ലഹരി വിരുദ്ധ  ക്യാമ്പയിനി'ന്റെ ഭാഗമായി
യു കെ യിലാകമാനം സംഘടിപ്പിക്കും.

'സേവന ദിന'ത്തിന്റെ ഭാഗമായി യു കെയിലെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള ഐ ഒ സി പ്രവര്‍ത്തകര്‍ ബോള്‍ട്ടനിലെ പ്ലേ പാര്‍ക്ക് ഗ്രൗണ്ടും പരിസര പ്രദേശങ്ങളും ശുചീകരിക്കും. മഹാത്മ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന അര്‍പ്പിക്കും. പരിപാടിയുടെ ഭാഗമായി 'ഗാന്ധിസ്മൃതി സംഗമ'വും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും. 'സേവന ദിന'ത്തിന്റെ ഭാഗമാകുന്ന എല്ലാ അംഗങ്ങളെയും  സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിക്കും.

Venue
Play Park Playground
Parkfield Rd
Bolton BL3 2BQ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക