Image

ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണോ കത്രീനയും വിക്കിയും

Published on 16 September, 2025
ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണോ കത്രീനയും വിക്കിയും

അമ്മയാകാനൊരുങ്ങി നടി കത്രീന കൈഫ്. കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും ആദ്യത്തെ കണ്‍മണി ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസത്തോടെ എത്തുമെന്നാണ് സൂചനകള്‍. ദമ്പതികള്‍ ഔദ്യോഗികമായിഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇവരുമായി ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി അടക്കമുള്ള മാധ്യമങ്ങള്‍ കത്രീന അമ്മയാകുന്നത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരുന്നു. മാസങ്ങളായി താരം പൊതുപരിപാടികളില്‍ പങ്കെടുക്കാതെവിട്ടു നില്‍ക്കുന്നതും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതുമൊക്കെയാണ് അമ്മയാകുന്നത് സംബന്ധിച്ച വാര്‍ത്തയ്ക്ക് തെളിവായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ഇരുവരുടെയും പ്രണയകഥ ബോളിവുഡില്‍ ഏറെ ആഘോഷമായിരുന്നു. പൊതുവേദികളില്‍ ഇരുവരും അധികം അടുപ്പമില്ലാതെയാണ് പെരുമാറിയിരുന്നതെങ്കിലും അധികം വൈകാതെ ഇരുവരും തമ്മിലുളള പ്രണയം ബോളിവുഡില്‍ പാട്ടാവുകയായിരുന്നു. 'കോഫി വിത്ത് കരണ്‍ ജോഹര്‍' എന്ന പരിപാടിയില്‍ പങ്കെടുക്കവേ, തനിക്ക് വിക്കി കൗശലുമായി ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് കത്രീന തുറന്നു പറഞ്ഞതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നത്. ഇതു കേട്ട വിക്കി അതേ വേദിയില്‍ വച്ചു തന്നെ കത്രീനയ്ക്ക് നല്‍കിയ മറുപടിയും ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു

ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നെങ്കിലും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു സംസാരിക്കാന്‍ ഇരുവരും തയ്യാറായില്ല. വളരെ സ്വകാര്യമായി തങ്ങളുടെ പ്രണയം സൂക്ഷിക്കുന്നതില്‍ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2021 ഡിസംബര്‍ 9-ന് രാജസ്ഥാനില്‍ നടന്ന രാജകീയ വിവാഹത്തിലൂടെയാണ് ഇരുവരുടെയും പ്രണയം പൂവിട്ടത് ലോകം അറിഞ്ഞത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക