Image

അമ്മയ്‌ക്കൊപ്പം 'ലോക'യുടെ വിജയം ആഘോഷിച്ച് കല്യാണി

Published on 16 September, 2025
  അമ്മയ്‌ക്കൊപ്പം 'ലോക'യുടെ വിജയം ആഘോഷിച്ച് കല്യാണി

 'ലോക'യുടെ വിജയം അമ്മ ലിസിയ്‌ക്കൊപ്പം ആഘോഷിച്ച് കല്യാണി പ്രിയദര്‍ശന്‍. ചെന്നൈയില്‍ വച്ചു സംഘടിപ്പിച്ച പരിപാടിയില്‍ മമ്മൂട്ടിയുടെ മകള്‍ സുറുമിയും പങ്കെടുത്തു. 'ലോകയുടെ വലിയ വിജയം ആഘോഷിക്കുന്നു. ദൈവത്തോട് നന്ദി പറയുന്നു.ലോകയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരോടു നന്ദിയും കടപ്പാടും ആശംസകളും അറിയിക്കുന്നു. ''-ലിസി കുറിച്ചു. 

കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍, സുറുമി, നസ്ലന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ലിസി പങ്കു വച്ചു. അതേ സമയം ഇതുവരെ 250 കോടിരൂപാണ് 'ലോക' ആഗോള കളക്ഷനായി നേടിയത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക