നടനും നിർമ്മാതാവുമായ ദുൽഖർ സൽമാൻ, താൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാന്ത’യെക്കുറിച്ച് മനസുതുറന്നു. ‘ലോക’ എന്ന ചിത്രത്തിന്റെ ടീമിനൊപ്പം ഒരു അഭിമുഖത്തിൽ പങ്കെടുക്കവേയാണ് ദുൽഖർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘കാന്ത’ ഒരു സാധാരണ സിനിമ ആയിരുന്നില്ലെന്നും അത് ഷൂട്ട് ചെയ്ത രീതി പോലും വ്യത്യസ്തമായിരുന്നെന്നും ദുൽഖർ പറഞ്ഞു. ‘കാന്ത’ ഒരു ക്ലട്ടർ ബ്രേക്ക് ആയിരിക്കുമെന്നാണ് ദുൽഖർ പറയുന്നത്. ‘ലോക’ എന്ന ചിത്രത്തിന് ലഭിച്ച വലിയ വിജയമാണ് ‘കാന്ത’യുടെ റിലീസ് തീയതി മാറ്റാൻ കാരണമെന്ന് ദുൽഖർ വ്യക്തമാക്കി.
‘സെപ്റ്റംബർ പകുതിയോടെ ‘കാന്ത’യുടെ റിലീസ് നടത്താനായിരുന്നു ഞങ്ങൾ ആദ്യം തീരുമാനിച്ചത്. എന്നാൽ ‘ലോക’ ഇത്ര വലിയ വിജയം നേടുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ, ഈ സിനിമയ്ക്ക് കുറച്ചുകൂടി സമയം നൽകാനും, പുതിയ സിനിമകൾ അതിന്റെ വിജയത്തിന് തടസ്സമാകാതിരിക്കാനും ഞങ്ങൾ തീരുമാനിച്ചു,” ദുൽഖർ വ്യക്തമാക്കി.
‘കാന്ത’ എന്ന ചിത്രത്തിന്റെ ആശയം ആറ് വർഷം മുൻപ്, 2019-ൽ ആദ്യമായി കേട്ടതാണെന്നും, അന്നു മുതൽ താൻ ഈ പ്രൊജക്ടിനൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും ദുൽഖർ വെളിപ്പെടുത്തി