Image

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അന്തരിച്ചു

Published on 16 September, 2025
ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അന്തരിച്ചു

 ലോസ്‌ആഞ്ചലസ്: പ്രശസ്ത നടനും സംവിധായകനുമായ റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബര്‍ഗറാണ് മരണ വാര്‍ത്ത അറിയിച്ചത്.ലോസ് ആഞ്ജിലീസില്‍ ജനിച്ച റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് 1950-കളുടെ അവസാനത്തിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്.

1960-ല്‍ ടെലിവിഷന്‍ രംഗത്തേക്ക് കടന്ന അദ്ദേഹം, 'വാര്‍ ഹണ്ട്' (War Hunt) എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'ദി സ്റ്റിംഗ്' (The Sting), 'ബച്ച്‌ കാസിഡി ആന്‍ഡ് ദി സണ്‍ഡാന്‍സ് കിഡ്' (Butch Cassidy And The Sundance Kid) തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 1973-ല്‍ 'ദി സ്റ്റിംഗ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.

സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസിലെ യൂട്ടായില്‍ സണ്‍ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും ഇദ്ദേഹമാണ്. സംവിധാന രംഗത്തെ റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് 1980-ല്‍ പുറത്തിറങ്ങിയ 'ഓര്‍ഡിനറി പീപ്പിള്‍' (Ordinary People) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടക്കുന്നത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവയുള്‍പ്പെടെ നാല് അക്കാദമി അവാര്‍ഡുകളും ഈ ചിത്രം നേടി. 2002-ല്‍ ഓണററി ലൈഫ് ടൈം അച്ചീവ്‌മെന്റ് ഓസ്‌കാറും റെഡ്‌ഫോര്‍ഡിനെ തേടിയെത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക