Image

ഏഷ്യാനെറ്റില്‍ പുതിയ സിറ്റ്‌കോം ' ഹാപ്പി കപ്പിള്‍സ് '

റെജു ചന്ദ്രന്‍ ആര്‍ Published on 17 September, 2025
ഏഷ്യാനെറ്റില്‍ പുതിയ സിറ്റ്‌കോം ' ഹാപ്പി കപ്പിള്‍സ് '

പ്രേക്ഷകരെ രസിപ്പിക്കാന്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പുതിയ സിറ്റ്‌കോം 'ഹാപ്പി കപ്പിള്‍സ്  'സെപ്റ്റംബര്‍ 29 മുതല്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10.30ന് സംപ്രേഷണം ചെയ്യുന്നു.

ഹാപ്പി കപ്പിള്‍സ് ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ഒരു ആശയം അവതരിപ്പിക്കുന്നു. ചെറുതായിട്ടുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും വിവാഹമോചനത്തിനുള്ള കാരണങ്ങളായി മാറുന്ന സാഹചര്യത്തില്‍, സന്തോഷവും സമാധാനവും നിറഞ്ഞ ബന്ധം വളര്‍ത്തിയെടുക്കേണ്ടതിന്റെ  പ്രാധാന്യം സീരിയല്‍ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായ ഒരു കഥയല്ല, മറിച്ച് ജീവിതത്തിലെ ചെറിയ സംഭവങ്ങളാണ് ഹാപ്പി കപ്പിള്‍സ് അവതരിപ്പിക്കുന്നത്.

ആധുനിക മാറ്റങ്ങള്‍ വന്നിട്ടും, ഗ്രാമജീവിതത്തിന്റെ പരമ്പരാഗത മൂല്യങ്ങള്‍ സംരക്ഷിച്ച് നിലകൊള്ളുന്ന മുളങ്കാവിലെ  ആനന്ദഭവനം എന്ന വീടാണ്  കഥയുടെ പശ്ചാത്തലം. വീടുകള്‍, ചായക്കട, ഗ്രാമവീഥികള്‍, തപാല്‍ ഓഫീസുകള്‍, തേങ്ങാ തോട്ടങ്ങള്‍, ഗ്രാമീണ പാതകള്‍ എന്നിവിടങ്ങളിലൂടെയാണ് പ്രധാന സംഭവങ്ങള്‍ അരങ്ങേറുന്നത്.
കുടുംബബന്ധങ്ങളുടെ സൗന്ദര്യവും ഗ്രാമീണ ജീവിതത്തിന്റെ സ്‌നേഹവും ചേര്‍ത്ത്, ഹാപ്പി കപ്പിള്‍സ് പ്രേക്ഷകര്‍ക്ക് ചിരിയും ചൂടും ജീവിതപാഠങ്ങളും നിറഞ്ഞ ഒരു പുതുമയാര്‍ന്ന അനുഭവം സമ്മാനിക്കാനൊരുങ്ങുന്നു.
 

Join WhatsApp News
Jayan varghese 2025-09-17 15:03:12
ദൈവം തമ്പുരാനേ , തേങ്ങാത്തോട്ടങ്ങൾ മാങ്ങാത്തോട്ടങ്ങൾ ചക്കത്തോട്ടങ്ങൾ എന്നിങ്ങനെയുള്ള ഭാഷാ ബോധവൽക്കരണം കൂടി നടത്തിക്കൊണ്ടാണ് ഏഷ്യാനെറ്റ് പ്രേക്ഷകരെ രസിപ്പിച്ച്‌ കേരളീയ കുടുംബ ബന്ധങ്ങളിൽ കോൺക്രീറ്റിങ് നടത്തുന്നത് എന്നറിയുമ്പോൾ നമ്മൾ മലയാളികൾ കോരിത്തരിക്കയല്ലാതെ മറ്റെന്തു ചെയ്യാൻ ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക