Image

മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി റവ. ജോയേല്‍ സാമുവേല്‍ തോമസിന് സ്വീകരണം നല്‍കി

സണ്ണി കല്ലൂപ്പാറ Published on 18 September, 2025
മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി റവ. ജോയേല്‍ സാമുവേല്‍ തോമസിന് സ്വീകരണം നല്‍കി

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയായി ചാര്‍ജെടുത്ത  റവ. ജോയേല്‍ സാമുവേല്‍ തോമസിന് അമേരിക്കയിലെ ആദ്യകാല ഇടവകകളില്‍ ഒന്നായ യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന മീറ്റിംഗില്‍ വച്ച് സമുചിതമായ സ്വീകരണം നല്‍കി.

സെന്റ് തോമസ് ഇടവക വികാരി റവ. ജോണ്‍ ഫിലിപ്പ് സ്വീകരണ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും, തിയോളജിയില്‍ ബിരുദാനന്തര ബിരുദവുമുള്ള ഭദ്രാസന സെക്രട്ടറി റവ. ജോയേല്‍ സാമുവേല്‍ തോമസ്, മാര്‍ത്തോമ്മാ സഭ മുംബൈ ഡയോസിസ്സില്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച്, ബറോഡ ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, വാഷിംഗ്ടണ്‍ മാര്‍ത്തോമ്മാ ചര്‍ച്ച് എന്നിവടങ്ങളില്‍ ഇടവക വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അജിത എം. അലക്‌സ് ആണ് സഹധര്‍മ്മിണി. ഈത്തന്‍ ജോയല്‍ സാമുവേല്‍, എഫ്രയിം ജോയല്‍ എന്നിവര്‍ മക്കളാണ്.

മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി റവ. ജോയേല്‍ സാമുവേല്‍ തോമസിന് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക