Image

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കാൽ ശതമാനം കുറച്ചു (പിപിഎം)

Published on 18 September, 2025
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കാൽ ശതമാനം കുറച്ചു (പിപിഎം)

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപുമായുള്ള സംഘർഷത്തിനിടയിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കാൽ ശതമാനം കുറച്ചു. വിലക്കയറ്റം നിയന്ത്രിക്കാനും സാമ്പത്തിക മാന്ദ്യം ഒഴിവാക്കാനുമാണ് ശ്രമം.

ഈ വർഷം തന്നെ രണ്ടു തവണ കൂടി പലിശ കുറയ്ക്കാൻ സാധ്യതയുണ്ടന്ന് പലിശ നിരക്ക് 4.25 ശതമാനത്തിൽ നിന്നു 4% ആയി താഴ്ത്തുന്ന തീരുമാനം ബുധനാഴ്ച്ച പ്രഖ്യാപിച്ച ഫെഡ് വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിൽ കുറയ്ക്കൽ കഴിഞ്ഞു മാറ്റമില്ലാതെ നിരക്ക് തുടരണമെന്ന് നിഷ്കർഷിച്ചിരുന്ന ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞിരുന്നത് വിലക്കയറ്റം നിയന്ത്രിക്കാനും സാമ്പത്തിക മാന്ദ്യം ഒഴിവാക്കാനും അത് ആവശ്യമാണ് എന്നാണ്. എന്നാൽ നിരക്കു കുറയ്ക്കാൻ അദ്ദേഹത്തിന്റെ മേൽ ട്രംപ് സമ്മർദം ചെലുത്തിയിരുന്നു.

US Fed cuts interest rate by 0.25% 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക