Image

പുതിയ പൗരന്മാർക്ക് ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടി ട്രംപിന്റെ കത്ത് (പിപിഎം)

Published on 18 September, 2025
പുതിയ പൗരന്മാർക്ക് ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടി ട്രംപിന്റെ കത്ത് (പിപിഎം)

ഭരണഘടനാ ദിനമായ സെപ്റ്റംബർ 17നു പുതുതായി നാച്ചുറലൈസേഷൻ ലഭിച്ചു യുഎസ് പൗരത്വം നേടുന്നവർക്കു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അയക്കുന്ന കത്ത് ഹോംലാൻഡ് സെക്യൂരിറ്റിയും യുഎസ് സി ഐ എസും പുറത്തു വിട്ടു.

പ്രസിഡന്റുമാർ കുടിയേറ്റക്കാർക്ക് അയക്കുന്ന ഇത്തരം കത്തുകളിൽ രാജ്യത്തിൻറെ നാനാത്വവും പുനരുദ്ധാരണവും ആയിരുന്നു വിഷയങ്ങളെങ്കിൽ ട്രംപിന്റെ കത്തിൽ പൗരത്വം ലഭിക്കുന്നവർക്കുളള കടമകൾ ആണ് ഊന്നി പറയുന്നത്. "നിങ്ങൾ ഏതു രാജ്യത്തു നിന്നു വരുന്നവർ ആയാലും ഇപ്പോൾ പങ്കിടുന്ന വീട് ഭൂമിയിൽ നടന്നിട്ടുള്ള ഏറ്റവും വേറിട്ട ഹീറോകളുടെയും ഇതിഹാസങ്ങളുടെയും ദേശഭക്തന്മാരുടേതുമാണ്.

"അമേരിക്കയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുകയും സമൂഹത്തോട് ഇണങ്ങി ചേരുകയും രാജ്യത്തോട് കൂറ് പ്രഖ്യാപിക്കയും ചെയ്യുന്നവരെ ഈ രാജ്യം എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. ഈ മഹത്തായ പാരമ്പര്യത്തെ പരിപോഷിപ്പിക്കാനും അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യാനുമുളള ഉത്തരവാദിത്തം ഇപ്പോൾ നിങ്ങൾക്കുണ്ട്. ഞങ്ങളുടെ ചരിത്രം ഇനി നിങ്ങളുടേതാണ്, ഞങ്ങളുടെ ആചാരങ്ങൾ നിങ്ങളുടേതാണ്. ഞങ്ങളുടെ ഭരണഘടന കാത്തു സൂക്ഷിക്കാനും അതിനെ ആദരിക്കാനും ബഹുമാനിക്കാനുമുള്ള ഉത്തരവാദിത്തവും നിങ്ങളുടേതാണ്."

നിയമാനുസൃത കുടിയേറ്റത്തെ സ്വാഗതം ചെയ്യുന്ന ട്രംപ് അത് കൊണ്ടുവരുന്ന ഉത്തരവാദിത്തങ്ങൾ എടുത്തു പറയുന്നു.

Trump’s letter to new citizens 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക