Image

ടിം വാൾസ് ടിക്കറ്റിനു ഒന്നാം പരിഗണന ആയിരുന്നില്ലെന്നു കമലാ ഹാരിസ് (പിപിഎം)

Published on 18 September, 2025
ടിം വാൾസ് ടിക്കറ്റിനു ഒന്നാം പരിഗണന ആയിരുന്നില്ലെന്നു കമലാ ഹാരിസ് (പിപിഎം)

ഡെമോക്രാറ്റിക്‌ പാർട്ടിയുടെ 2024 പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്ന കമലാ ഹാരിസ് തന്റെ വി പി സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചത് മിനസോട്ട ഗവർണർ ടിം വാൾസിനെയല്ല. ബൈഡൻ ഭരണകൂടത്തിൽ ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ആയിരുന്ന പീറ്റ് ബുട്ടിഗീഗ് ആയിരുന്നു തന്റെ മനസിൽ വന്ന ആദ്യ സ്ഥാനാർഥിയെന്നു മുൻ വൈസ് പ്രസിഡന്റ് അടുത്ത് തന്നെ ഇറങ്ങുന്ന 107 Days എന്ന പുസ്തകത്തിൽ പറയുന്നു.  

പക്ഷെ പരസ്യമായി സ്വവർഗാനുരാഗം പ്രഖ്യാപിച്ചിട്ടുള്ള അദ്ദേഹം വിവാദത്തിൽ പെടുമെന്ന ആശങ്ക മൂലം അത് ഉപേക്ഷിച്ചു.

"ഞാൻ കറുത്ത വർഗക്കാരി, യഹൂദന്റെ ഭാര്യ, അപ്പോൾ തന്നെ വിവാദമുണ്ട്. പീറ്റ് കൂടി വന്നാൽ അത് വളരെ വലിയ റിസ്‌ക് ആകുമെന്നു ഉറപ്പാണ്.

"പീറ്റിനും അക്കാര്യം അറിയാമായിരുന്നു. ഞങ്ങൾക്ക് ഇരുവർക്കും അതേപ്പറ്റി ഖേദവും ഉണ്ടായി."

വാൾസിനു ഒടുവിൽ നറുക്കു വീണു. പക്ഷെ ജനകീയ വോട്ടും ഇലക്ട്‌റൽ കോളജും എല്ലാ സ്വിങ് സ്റ്റേറ്റുകളും നഷ്ടപ്പെട്ടു ദയനീയ പരാജയം ഏറ്റുവാങ്ങി.

എട്ടു പേരെ പരിഗണിച്ചതിൽ ഒന്നാമൻ ബുട്ടിഗീഗ് ആയിരുന്നു എന്നതിന്റെ കാരണം ഹാരിസ് വിശദീകരിക്കുന്നുണ്ട്. "ആത്മാർഥതയുള്ള ജനസേവകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ലിബറൽ വാദങ്ങൾ കൺസർവേറ്റിവ് വിഭാഗങ്ങൾ പോലും കേട്ടിരിക്കും.

"എനിക്ക് പീറ്റിനെ ഇഷ്ടമാണ്, അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ ഇഷ്ടമാണ്."

2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്ന ഡെമോക്രാറ്റിക്‌ മത്സരാർഥികളിൽ ബുട്ടിഗീഗ് മുന്നിലാണ്. ഡെമോക്രാറ്റിക്‌ പ്രൈമറിയിൽ അദ്ദേഹം 16-13% നേടി ഹാരിസിനെ പിന്തള്ളും എന്നാണ് എമേഴ്സൺ കോളജ് സർവേ കണ്ടെത്തിയത്.

Harris says Walz was not first choice 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക