പൊക്കിൾകൊടി ബന്ധത്തിൻ്റെ ദൃഡത മറക്കാൻ മക്കൾക്കാവില്ല. ഒൻപത് മാസം ചുമന്ന് നൊന്തു പെറ്റ അമ്മയുടെ സ്നേഹം വെറുമൊരു സ്നേഹമല്ല. നിന്നെ ലോകം കാണിക്കാൻ അമ്മയെടുത്ത വേദന,നിന്നെ വളർത്താൻ അനുഭവിച്ച കഷ്ടപ്പാട് , നിൻ്റെ ഉയർച്ചയിൽ പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കാൻ കണ്ടെത്തുന്ന സമയം ...
ഇതെല്ലാം അമ്മയുടെ കരുതലും സ്നേഹവുമാണ്...
കുട്ടിക്കാലത്ത് നിൻ്റെ എത്ര പരാതികളും, എത്ര കണ്ണു നീരും ആ മടിത്തട്ടിൽ അർപ്പിച്ചിട്ടുണ്ട്...
അന്ന് തലുമുടിയിഴകളിൽ തലോടി പ്രതീക്ഷയുടെ മറുപടികൾ അമ്മ തന്നിട്ടില്ലേ.. .
പട്ടിണിക്കിടയിലും പതറാതെ ജീവിക്കാൻ കരുത്തു തന്നില്ലേ. ..
ഗർഭപാത്രത്തിൽ ഉരുവായ കാലം മുതൽ നിന്നെ തലോടി തന്ന സ്നേഹത്തെ മറന്ന് ജീവിച്ചാൽ നീ പരാജയമാണ്.
മാതാപിതാക്കൾക്കൊപ്പം ജീവിക്കണം എന്നാഗ്രഹിക്കുന്ന മക്കളും, മക്കൾ ഒപ്പമുണ്ടാകണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കളും ഒരുമിച്ച് ജീവിക്കുന്ന കുടുംബത്തിൻ്റെ ഭംഗി എത്രയാണ്. പക്ഷേ ഇന്ന് അവസ്ഥകൾ മാറി. മാതാപിതാക്കൾ കൂടെ വേണം എന്നാഗ്രഹമില്ലാത്ത മക്കളുടെ എണ്ണം കൂടുന്നു...അവരുടെ സ്വപ്നങ്ങൾ കടൽ കടന്ന് ചിറക് വിരിച്ച് പറന്നപ്പോൾ അനാഥത്വം അപ്പനും അമ്മക്കുമായി...
മക്കൾ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചപ്പോൾ മാതാപിതാക്കൾ നഷ്ടസ്വപ്നങ്ങളുടെ ലോകം കണ്ടു.
മറിച്ചും ചില സംഭവങ്ങൾ കേട്ടിട്ടുണ്ട്...
പെറ്റിട്ട മക്കളെയും പ്രായപൂർത്തിയായ മക്കളെയും എല്ലാം ഉപേക്ഷിച്ച് സുഖം തേടി പോകുന്ന ഒരു കൂട്ടർ .
അവിഹിതങ്ങൾക്ക് പഞ്ഞമില്ലാത്ത കാലമാണല്ലോ?
പരാജയപ്പെട്ടു പോകുന്ന മാതൃത്വവും പിതൃത്വവും അരങ്ങു വാഴുമ്പോൾ
സ്നേഹപൂർവ്വം സന്തോഷത്തോടെ ജീവിക്കുവാൻ മാതാപിതാക്കൾക്കും മക്കൾക്കും കൊച്ചുമക്കൾക്കും സാധ്യമാകുന്നു എങ്കിൽ അതാണ് ഭാഗ്യം.
അമ്മ അനുഗ്രഹമാണ്...
മരിച്ചാലും മറക്കാത്ത സ്നേഹമാണ്...
അപ്പൻ
ഒരു ബലമാണ്...
പലപ്പോഴും നിശബ്ദമായ ഒരു കരുത്താണ്...
ചേർത്ത് പിടിക്കാം...
നമ്മുടെ ബലഹീനതയിൽ അവർ കരുത്തായത് പോലെ അവരുടെ ബലം നഷ്ടപ്പെടുമ്പോൾ നാം ആവണം അവരുടെ കരുത്ത്...
അമ്മയുടെ ഓർമ്മയിൽ...
സ്നേഹപൂർവ്വം
ഷീല ജോസഫ്🌹❣️