Image

മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ മാർ ജോയി ആലപ്പാട്ട് അനുശോചനം രേഖപ്പെടുത്തി.

ഷോളി കുമ്പിളുവേലി Published on 18 September, 2025
മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ  മാർ ജോയി ആലപ്പാട്ട് അനുശോചനം രേഖപ്പെടുത്തി.

ചിക്കാഗോ: തൃശൂർ അതിരൂപതയുടെ മുൻ ആർച്ച് ബിഷച്ച് മാർ ജേക്കബ്ബ് തുങ്കുഴി പിതാവിൻ്റെ നിര്യാണത്തിൽ ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട് അഗാധമായ ദുഖം രേഖപ്പെടുത്തി.

അഭിവന്ദ്യ തൂങ്കുഴി പിതാവ് വിശുദ്ധിയും ലാളിത്യവും ജീവിതത്തിൽ കാത്തുസൂക്ഷിച്ച മഹത് വ്യക്തിയായിരുന്നു.  മാനന്തവാടിയിൽനിന്നും1997ഫെബ്രുവരിയിൽ വിരുന്നുകരാനായി വന്ന് തൃശൂരിൻ്റെ ഹൃദയം കീഴടക്കിയ അദ്ദേഹത്തിന്റെ   പുഞ്ചിരിയും പിതൃഹൃദയത്തിൻ്റെ ഊഷമളതയും വിശ്വാസിസമൂഹം ഒരിക്കലും മറക്കില്ലന്നെ് മാർ ആലപ്പാട്ട്  എടുത്തു പറഞ്ഞു.

ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഇടയൻ എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നത് തുങ്കുഴി പിതാവിൻ്റെ കാര്യത്തിലും ശരിയാണ്. ഒരിക്കൽ പരിചയപ്പെട്ടു കഴിഞ്ഞാൽ പേര് പഠിച്ച് വയ്ക്കുകയും പേരു ചേർത്ത് വിളിക്കുകയും ചെയ്യുമായിരുന്നു-മാർ ആലപ്പാട്ട് ചൂണ്ടിക്കാട്ടി.

1930-ൽ പാലാ വിളക്കുമാടത്ത് കർഷക കുടുംബത്തിലാണ് തുങ്കുഴി പിതാവിൻ്റെ ജനനം. കുടുംബം പിന്നിട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറി. മാനന്തവാടി രുപതായുടെ പ്രഥമ ബിഷപ്പ് , താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് തൃശൂരിൽ  ആർച്ച് ബിഷപ്പാകുന്നത്. ജീവൻ ടിവിയുടെ സ്ഥാപക ചെർമാനായിരുന്ന അദ്ദേഹം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തിൻ്റെയും പീച്ചി ആസ്ഥാനമായ സിസ്‌റ്റേഴ്സ് ഓഫ് സെൻ്റ് ജോസഫ് ദ വർക്കർ ഭക്ത സമൂഹത്തിൻ്റെയും സ്ഥാപകൻ കൂടിയാണ്.

കബറടക്ക ശുശ്രുഷയുടെ ഒന്നാം ഘട്ടം തൃശൂർ അതിരുപതാ മന്ദിരത്തിലാണ് . 12. 15 വരെ തൃശൂർ  ബസിലിക്ക പള്ളിയിൽ പൊതുദർശനം . ഉച്ചയ്ക്ക് 1.30 ന് തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസലിക്ക പള്ളിയിൽ നിന്ന് ലൂർദ് പള്ളിയിലേക്ക് വിലാപയാത്ര . 22 തിങ്കൾ രാവിലെ ഒൻപതരയ്ക്ക്കബറടക്കശുശ്രുഷയുടെ രണ്ടാം ഘട്ടം തൃശൂർ ലൂർദ്ദ് കത്തിഡ്രൽ ദേവാലയത്തിൽ നടക്കും .

തുടർന്ന്  ഭൗതികശരീരം കോഴിക്കോട് കോട്ടുളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിൻ്റെ ഹോം ഓഫ് ലൗ ജനറലേറ്റിലേക്ക് കൊണ്ടുപോകും . വൈകിട്ട് ആറിന് കബറടക്ക ശുശ്രുഷയുടെ സമാപന തിരുകർമ്മങ്ങൾ നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക