Image

പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെ നാടുകടത്താൻ ഉത്തരവിട്ട് യു.എസ് കോടതി

Published on 18 September, 2025
പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെ നാടുകടത്താൻ ഉത്തരവിട്ട് യു.എസ് കോടതി

അരിസോണ: ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായി കൊളംബിയൻ സർവകലാശാല കേന്ദ്രീകരിച്ച് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെ നാടുകടത്താൻ യു.എസ്. ഖലീലിനെ അൾജീരിയയിലേക്കോ സിറിയയിലേക്കോ നാടുകടത്തണമെന്ന് യു.എസ് ഇമിഗ്രേഷൻ ജഡ്ജി കോമാൻസ് സെപ്റ്റംബർ 12 ന് പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞു. 

യു.എസിൽ സ്ഥിരതാമസത്തിനുള്ള അപേക്ഷയിൽ പ്രധാന വിവരങ്ങൾ മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് നടപടി. നാടുകടത്തപ്പെട്ടാൽ തന്റെ പ്രവർത്തനങ്ങളുടെ പേരിൽ ഇസ്രായേൽ തന്നെ അപായപ്പെടുത്തുമെന്ന് ഖലീൽ കോടതിയെ ​ആശങ്കയറിയിച്ചു. എന്നാൽ, കോടതി ഇത് പരിഗണിക്കാൻ തയ്യാറായില്ല. സിറിയൻ സ്വദേശിയും പലസ്തീൻ വംശജനായ അൾജീരിയൻ പൗരനുമാണ് ഖലീൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക