ന്യൂജേഴ്‌സി: ബാപ്‌സ് സ്വാമിനാരായൺ സൻസ്ഥയ്ക്കും ബാപ്‌സ് സ്വാമിനാരായൺ അക്ഷർധാം നിർമ്മാണത്തെയും സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കാനുള്ള യു.എസ്. നീതിന്യായ വകുപ്പിന്റെയും ന്യൂജേഴ്‌സിയിലെ അറ്റോർണി ഓഫീസിന്റെയും തീരുമാനം സ്വാഗതം ചെയ്യുന്നതായി ബാപ്‌സ് സ്വാമിനാരായൺ സൻസ്ഥ അറിയിച്ചു. ഭക്തരുടെ സ്നേഹവും, സമർപ്പണവും, സ്വമേധയാ ഉള്ള സേവനവുമാണ് അക്ഷർധാമിന്റെ നിർമ്മാണത്തിന് പിന്നിലെന്ന് ഈ തീരുമാനം ഉറപ്പിക്കുന്നതായി ബാപ്‌സ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
അമേരിക്കയിൽ താരതമ്യേന പുതിയ വിശ്വാസ സമൂഹമായിട്ടും, അക്ഷർധാം പോലെയുള്ള ഒരു നിർമ്മിതി യാഥാർത്ഥ്യമാക്കിയത് അമേരിക്കയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. "സത്യമേവ ജയതേ" (സത്യം എപ്പോഴും വിജയിക്കും) എന്ന തങ്ങളുടെ ആത്മീയ തത്വത്തിൽ വിശ്വസിച്ചുകൊണ്ട് ഈ വെല്ലുവിളികളെ അതിജീവിച്ചെന്നും, ഇത് തങ്ങളുടെ വിശ്വാസത്തെയും കരുത്തിനെയും വർദ്ധിപ്പിച്ചെന്നും പ്രസ്താവനയിൽ പറയുന്നു.
അക്ഷർധാം സന്ദർശിച്ച് അവിടുത്തെ കല, പാരമ്പര്യങ്ങൾ, സേവന മനോഭാവം എന്നിവ നേരിട്ട് അനുഭവിച്ചറിയാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്. എല്ലാവരുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
English summary:
BAPS Swaminarayan Akshardham; U.S. Department of Justice ends investigation.