പ്രശസ്ത കനേഡിയൻ ബാലസാഹിത്യകാരനായ റോബർട്ട് മുൻഷിന് കാനഡയിൽ ദയാവധം (MAID) അനുവദിച്ചതായി റിപ്പോർട്ടുകൾ.‘ദി പേപ്പർ ബാഗ് പ്രിൻസസ്’, ‘ലവ് യു ഫോറെവർ’ എന്നിവയുൾപ്പെടെ 85-ലധികം പുസ്തകങ്ങൾ രചിച്ച മുൻഷിന് 2021-ൽ പാർക്കിൻസൺസ്, ഡിമെൻഷ്യ എന്നീ രോഗങ്ങൾ സ്ഥിരീകരിച്ചിരുന്നു. വൈദ്യസഹായത്തോടെയുള്ള മരണം തിരഞ്ഞെടുക്കാനുള്ള തീരുമാനം തൻ്റെ സഹോദരൻ ALS രോഗം ബാധിച്ച് മരണപ്പെട്ടപ്പോൾ ഉണ്ടായതാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
ന്യൂയോർക്ക് ടൈംസ് മാഗസിനുമായുള്ള അഭിമുഖത്തിലാണ് മുൻഷ് ഈ വിവരം വെളിപ്പെടുത്തിയത്. അതേസമയം, മരണത്തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുൻഷ് വ്യക്തമാക്കി. സംസാരിക്കാനും ആശയവിനിമയം നടത്താനും ബുദ്ധിമുട്ടനുഭവപ്പെട്ട് തുടങ്ങുമ്പോഴാകും അതേക്കുറിച്ച് ചിന്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ൽ കാനഡയിൽ ദയാവധം നിയമവിധേയമാക്കി. ഗുരുതരമായ രോഗങ്ങളുള്ളവർക്കാണ് അന്ന് അനുമതി നൽകിയിരുന്നത്. 2021-ൽ ഈ നിയമം ഭേദഗതി ചെയ്യുകയും, ജീവന് ഭീഷണിയല്ലാത്ത എന്നാൽ ഗുരുതരവും വിട്ടുമാറാത്തതുമായ ശാരീരിക അവസ്ഥകളുള്ളവരെയും ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തു. കാനഡയിൽ ദയാവധത്തിന് അനുമതി ലഭിക്കാൻ 18 വയസ്സിന് മുകളിലുള്ളവർ കർശനമായ നിരവധി മാനദണ്ഡങ്ങൾ പാലിക്കണം.
റോബർട്ട് മുൻഷിൻ്റെ മകൾ ജൂലി മുൻഷും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തൻ്റെ അച്ഛൻ്റെ ദയാവധത്തിനുള്ള തീരുമാനം പുതിയ വാർത്തയച്ചുല്ലെന്നും അഞ്ച് വർഷം മുൻപെടുത്ത തീരുമാനമാണിതെന്നും അവർ ഫേസ്ബുക്കിൽ കുറി