കാലത്തിന്റെ കണ്ണിൽ തെളിയുന്ന
നിറപ്പകിട്ടുകൾപോലെ
ജീവിതം മാറിമാറി വരച്ചിടുകയാണ്
സ്വപ്നങ്ങളുടേയും യാഥാർത്ഥ്യങ്ങളുടേയും എണ്ണമറ്റ ചിത്രങ്ങൾ...!
പിഞ്ചുകുഞ്ഞിന്റെ പുഞ്ചിരിയിൽ നിന്നും
കൗമാരത്തിളക്കം വരെ,
യൗവ്വനത്തിന്റെ
കൊടുങ്കാറ്റും
മദ്ധ്യവയസ്സിന്റെ
ജീവിതഭാരവും
വൃദ്ധാവസ്ഥയുടെ നിശ്ശബ്ദതയും വരെ,
ഒരൊറ്റ യാത്രയുടെ
അവസ്ഥാന്തരങ്ങൾ..!
മാറുന്ന വേഷങ്ങളിൽ
അവളും, അവനും
ഞാനും, നീയും, നിങ്ങളും പുതിയ കഥാപാത്രങ്ങളായ്
മിന്നിമറയുമ്പോൾ
ജീവിതം, തിരക്കഥകൾ മാറ്റിയെഴുതി-
ക്കൊണ്ടേയിരിക്കും...!
ഓരോ അവസ്ഥയും
ഒരു വഴിത്തിരിവ്,
ഓരോ വഴിത്തിരിവും
ഒരു പുത്തനറിവ്,
ഓരോ അറിവുമൊരു
പുതുജന്മംപോലെയും..!