Image

മഞ്ഞ (കഥ: രാജു കാഞ്ഞിരങ്ങാട്)

Published on 02 October, 2025
മഞ്ഞ (കഥ: രാജു കാഞ്ഞിരങ്ങാട്)

അല്ലെങ്കിലും നല്ലവരെ വേഗത്തിലങ്ങു വി
ളിക്കുമെന്ന് പറയാറില്ലെ.വെറും മൂന്നു കഷ്ണം തുണി. എന്തൊക്കെ ആഗ്രഹ ങ്ങളായിരുന്നു.പട്ടുചേലയും, ഒപ്പനപ്പാട്ടും
പൊന്നും പൊന്നാടയും, മൈലാഞ്ചിയും,
പരിമളവും,പറമ്പു തിങ്ങിനിറഞ്ഞ പന്ത
ലു നിറയെ വെള്ളിവെളിച്ചങ്ങളും, കൂട്ടു
കാരികളുടെ കളിയാക്കലും അടക്കം പറ
ച്ചിലും കുട്ടികളുടെ കളിചിരിയും എങ്ങും
ബഹളമയം.പുതു മണവാട്ടിയുടെ ചൂടും
ചൂരും നാണവും ഉമ്മയുടെ മോഹമൈലാ
ഞ്ചിയുടെ ഉതിർ മണികളായി കൈവെ
ള്ളയിലെ ചിത്രം നോക്കി മോഹിച്ചിരുന്നു
പോയിട്ടുണ്ടവൾ. മഞ്ഞപട്ടുചേലയോടാ
യിരുന്നു അവൾക്കിഷ്ടം. എന്നും മഞ്ഞ
കളെ അവളിഷ്ടപ്പെട്ടു. മഞ്ഞ മരണമാ
ണോ? എന്തേ, മഞ്ഞ മാത്രമവൾ ഇഷ്ട
പ്പെട്ടു. പള്ളിപ്പറമ്പിലെ മഞ്ഞ അരളിപ്പൂ
വുകൾ എത്ര ഇറുത്തിട്ടുണ്ടവൾ. മഞ്ഞ
ദു:ഖമെന്ന് ഇന്നറിയുന്നു. അസ്തമിക്കു
ന്ന പകലിന് മഞ്ഞ നിറമാണ്. കഴുത്തി
ലെ മാല, കൈയിലെവള എല്ലാം മഞ്ഞ
നിറം" ഇപ്പോഴെല്ലുമ്മാഞാൻ മൊഞ്ചത്തി
യായത് " എന്നു ചോദിക്കാറുണ്ടവൾ. അ
പ്പോൾ വെളുത്ത കവിൾത്തടം മഞ്ഞ
ക്കോളാമ്പിപ്പൂവെന്നു തോന്നും. ആഹ്ലാദ
ത്തിൻ്റെ ആ തിളക്കമായിരുന്നു കുട്ടിക
ളുടേതു പോലുള്ള ആ നിഷ്കളങ്കതയാ
യിരുന്നു ഉമ്മയുടെ ഖൽബിലെ പെരുത്ത്
ഇഷ്ടങ്ങളിൽ ഇഷ്ടം.
പെണ്ണിനു പതിനാലു വയസ്സ് കഴിഞ്ഞതി
ൽ പിന്നെ വീട്ടിൽ എല്ലാവർക്കും മംഗല
കാര്യമേ പറയാനുള്ളു. മുട്ടും പാട്ടും ഘോ
ഷവും മാത്രമാണ് എവിടേയുംചർച്ച.ഇനി
സ്കൂളിൽ പോണ്ടെന്ന് ഉമ്മൂമ്മ പറഞ്ഞ
താണ്. എത്ര കരഞ്ഞു വിളിച്ചാണ് പത്തി
ൽ പഠിക്കാൻ ഉമ്മൂമ്മ സമ്മതിച്ചത് .ഉമ്മൂ
മ്മ പറയുന്നതിനപ്പുറമില്ല ഉപ്പാക്കും ഉമ്മാ
ക്കും.
നൊന്തു പെറ്റ തള്ള ഉമിത്തീപോലെ ഉള്ളം
കത്തി നീറുകയാണ്. എത്ര കാത്തിരുന്നാ
ണ് എത്ര നേർച്ചകൾ, മരുന്ന്, മന്ത്രം ഇനി
കാണാൻ ഒരു നാട്ടുവൈദ്യനും ആശുപ
ത്രിയുമില്ല. അങ്ങനെയാണ് ഗർഭം ധരി
ച്ചത്. എത്ര കുത്തുവാക്കുകൾ, കളിയാ ക്കലുകൾ, അവജ്ഞകൾ, അവസാനം
ഭർത്താവിൽ നിന്നു പോലും. പക്ഷേ, തള
രുന്നതിനു മുന്നേ അവൾ കുരുത്തു. ആ
കുഞ്ഞിക്കാലാണ് പിന്നെ എല്ലാ ഐശ്വര്യ
ങ്ങളും കൊണ്ടുവന്നത്. ഓർക്കുമ്പോൾ
കരളിൽ ചോര പൊടിഞ്ഞു വരുന്നു. അ
ള്ളാ, ഈ കാണുന്നത് ഒരു തോന്നലായെ
ങ്കിൽ ഉറക്കത്തിൽ നിന്നെന്നപോലെ അ
വൾ ഉണർന്നെങ്കിൽ .അവൾ എല്ലാ കുറ
വുകളും നികത്തിയവൾ. ഒരിക്കലും പി
ന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ താമരയല്ലിയാണ് ആദ്യമായി ഉമ്മയെ
ന്നു വിളിച്ച് ഒരു വസന്തംവിരിയിച്ചവളാണ്
ഇന്ന് ഈ മൂന്നു കഷ്ണം തുണിയിൽ.
ആരൊക്കെയോവന്ന് കൈ പിടിക്കുന്നു
യാത്ര ചോദിക്കുന്നു തങ്ങളുടെ കടമ കഴി
ഞ്ഞെന്ന് പറയാതെ പറയുന്നു.തിരക്കിട്ടു
പോകുന്നു സമാധാനിപ്പിക്കാൻ പറഞ്ഞ
വാക്കുകളൊക്കെ മനസ്സിൻ്റെ നീറ്റൽ വർ
ദ്ധിപ്പിക്കുന്നു. കത്തിപ്പുകഞ്ഞു കൊണ്ടി
രിക്കയാണ് ഈ ഉമ്മയെന്ന് ആരറിയുന്നു.
അവർക്ക്ഒന്നുംമിണ്ടാതെപോവുകയെങ്കിലും ചെയ്തു കൂടെ.അത്തറിൻ്റെ മണ
വുമായി ഇനിയെന്ന് ചേർന്നു നിൽക്കുമവ
ളരികെ മഞ്ഞ പൂവുകൾക്ക് ശാഠ്യം പിടി ക്കും,ഉച്ചയ്ക്കുള്ള ഊണെടുക്കാതെ പോ
കാൻ തുനിയും.കഴിഞ്ഞതെല്ലാം കണ്ണീരാ
യൊഴുകുന്നു.തലയിലിട്ട നെറ്റ് വലിച്ചെറി
യുന്നു.
" എല്ലാവരും എന്നായാലും പോകേണ്ടവ
ല്ലേ " - വെന്തുരുകുമ്പോൾ എണ്ണയൊഴി ക്കുന്നു ചിലർ. ഇതിനേക്കാൾ പച്ചയോടെ
മണ്ണിൽ കുഴിച്ചിടുന്നതാണ്. ആരാൻ്റെ അ
മ്മയ്ക്ക് ഭ്രാന്തിളകിയാൽ കണ്ടു നിൽ
ക്കാനെന്തു ചേല് എന്നതുപോലെ ആർ
ക്കാണ് ചേതം. പെറ്റ വയറിനെയെങ്കിലും
വെറുതേവിട്ടൂടെ. ഒരമ്മയുടെ കണ്ണിലെ തീച്ചൂടറിയാത്ത പെണ്ണ് പെണ്ണോ?!
അകത്തു നിന്നും ചില തേങ്ങലുകൾ ഉയ
രുന്നു കൂടപ്പിറപ്പുകളുടെ പുകച്ചിൽ. ശ്വാസം മുട്ടുന്നുണ്ടാകുമവർക്ക് ഇന്നലെ
കഴിഞ്ഞതെല്ലാം ഓർക്കുമ്പോൾ, ഇനി
കാണില്ലല്ലോയെന്ന് ഓർക്കുമ്പോൾ തീവ്ര
വേദന അഗ്നി പടർത്തി കത്തിക്കാളുന്നു
ണ്ടാകും.
എത്ര കിനാക്കൾ കണ്ടിരിക്കും അവൾ.
ആശനൽകിയത് ഏറെയും ഉമ്മതന്നെ.
കവിത എഴുതുന്ന അവൾ എത്ര കാല്പനി
ക സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാകും.തെറ്റുക
ളെ വിമർശിക്കാൻ മടിയുണ്ടായിരുന്നില്ല
അവൾക്ക്. ഉമ്മൂമ്മയുടെ ഒരു ധൈര്യം
അവൾ കാണിച്ചിരുന്നു അത് പലപ്പോഴും
പൊതുകാര്യത്തിൽ പോലും കാണിച്ചു.
അവൾ പോരിനിറങ്ങുന്ന കിനാക്കളും ക
ണ്ടു കാണും അതാണ് കവിതയിൽ പല
പ്പോഴും ശരി ചെയ്തു നരകത്തിൽ പോ
കാൻ പോരുന്ന വരികളെഴുതിയത്.ഇ തൊക്കെ കാണുമ്പോൾ പേടിയായിരുന്നു
എന്നാൽ അവളുടെ ആ ചിരിയിൽ എല്ലാം മറക്കും താൻപോരിമ അല്പം പെ
ണ്ണിനും നല്ലതെന്ന് അവൾ പറയും .
മനസ്സ് ഉറഞ്ഞു പോയിരിക്കുന്നു. ദയനീയ
മായ ഒരു ഞരക്കം മാത്രം ഉമ്മയിൽ അവ
ശേഷിച്ചു ഒരു ജീവിതത്തിൽ ഇതിലപ്പുറം
ഇനിയെന്താണ് വരാനുള്ളത്.കാണാനു
ള്ളത് എല്ലാം കാണുകയും അനുഭവിക്കു
കയും ചെയ്തു.ഏറെ കയ്പ്പുനീർ കുടി
ക്കുവാനാണ് കാലം കരുതി വെച്ചിട്ടുണ്ടാ
വുക .മനസ്സിൽ നീറുന്ന പോറലുകളുമാ
യി ജീവിക്കാനുംവേണ്ടി വരും ചില ജന്മ
ങ്ങൾ .ഇനിയവൾക്കു വേണ്ടി ഒന്നും ചെ
യ്യേണ്ടതായിട്ടില്ല മഞ്ഞ പൂക്കൾ ശേഖരി
ക്കേണ്ട, മണിമുത്തു പോലുള്ള ആ കണ്ണു
കൾ എഴുതിക്കേണ്ട, മൈലാഞ്ചി മുത്തു
കൾ ചാർത്തേണ്ട .ഇനി എന്തിനു വേണ്ടി
ആർക്കു വേണ്ടി ഒരു ജീവിതം. തലച്ചോറ്
മരവിച്ചു കഴിഞ്ഞു .ഒരു വലിയ ഭാരമായി
തല. കുന്തിരിക്കത്തിൻ്റേയും, ചന്ദനത്തി
ൻ്റെയും ഗന്ധം മാത്രം എങ്ങും. മരണത്തി
ൻ്റെ മണം വസിക്കുന്ന വീട്. കട്ടപിടിച്ച ഇരുട്ട് കൂടി വരുന്നു തണുപ്പ് മേലാസകലം
അരിച്ചു കയറുന്നു. ആഴക്കടലിലേക്ക്
മുങ്ങിത്താഴുന്നു. കരയും കടലും പിളർ
ന്ന് ആഴങ്ങളിൽ നിന്ന് ആഴങ്ങളിലേക്ക്
ദീനരോദനങ്ങൾ അകലെ നിന്നെന്നോ
ണം കുറഞ്ഞു കുറഞ്ഞു വരുന്നു. നെഞ്ചി
നകത്ത് ഒരു കടന്നൽകൂട് ഇളകി വീഴു
ന്നു. ബോധത്തിൻ്റെ അവസാന കണിക
യും മറയുമ്പോൾ വെറും മൂന്നു കഷ്ണം
തുണിയിൽ അവൾ.ഉമ്മയുടെ പുന്നാര
മോൾ മാലാഖയെപ്പോലെ സുന്ദരിയായ
വൾ.അതാ അവൾ പോകുന്നു. 'ലാഹിലാ
ഹ ഇല്ലല്ലാഹ് ലാഹി ലാഹ ഇല്ലല്ലാഹ് '

.............................................................

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക