Image

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷനിൽ  ഫാദർ ഡേവിസ് ചിറമേൽ മുഖ്യഅതിഥി

ശ്രീകുമാർ ഉണ്ണിത്താൻ Published on 02 October, 2025
ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷനിൽ  ഫാദർ ഡേവിസ് ചിറമേൽ മുഖ്യഅതിഥി

ന്യൂ യോർക്ക് : ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷൻ 2025 ഒക്ടോബർ 25, ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400  Willow Grove Road, Stoney Point , Rockland County) വിവിധ പരിപാടികളോട് നടത്തുബോൾ  മുഖ്യഅതിഥിയായി ഫാദർ ഡേവിസ് ചിറമേൽ പങ്കെടുക്കുന്നു.

ഫൊക്കാന റീജിണൽ കൺവെൻഷനോട് അനുബന്ധിച്ചു ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിങ് ബീ കോംപറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കിക്ക്‌ ഓഫ് തുടങ്ങിയ നിരവധി പരിപാടികളോട് ആണ് റീജണൽ കൺവെൻഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാദർ ഡേവിസ് ചിറമേൽ   മുഖ്യഅഥിതിയായി പങ്കെടുക്കുന്നതാണ്. വളരെ സരസമായി തൃശ്ശൂർ ശൈലിയിൽ സംസാരിക്കുന്ന അച്ചന്റെ പ്രസംഗങ്ങൾക്ക്  ആരാധകര്‍ ഏറെയാണ്‌.

 സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രശസ്തനായ അദ്ദേഹം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന അവയവദാനവുമായി ബന്ധപെട്ട സന്നദ്ധസംഘടനയുടെ സ്ഥാപകനും ചെയർമാനുമാണ് ഫാദർ ഡേവിസ് ചിറമേൽ. സ്വന്തം കിഡ്നി ദാനം നല്‍കിയാണ്‌ അദ്ദേഹം ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.



മനുഷ്യർക്ക്‌  ഹൃദയത്തില്‍ നിറയെ അലിവുണ്ടാവണമെന്നും നമ്മളെ  കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തു ഗുണം കിട്ടുമെന്ന് ഓരോരുത്തരും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും  അങ്ങനെയുള്ള മനുഷ്യരിൽ ദൈവത്തിന്റെ കടാക്ഷം ഉണ്ടകുമെന്നും അച്ഛൻ എപ്പോഴും പറയാറുണ്ട് അത് തന്നെയാണ് ഫാദർ ഡേവിസ് ചിറമേൽ തന്റെ പ്രവർത്തികളിലൂടെ ലോകത്തിന് കാട്ടുന്നതും. പലരുടെയും മുന്നിൽ അദ്ദേഹം പല രൂപത്തിൽ ദൈവത്തിന്റെ പ്രതീകമായി സഹായവുമായി ഏത്താറുണ്ട്.  ദൈവം  ചെയ്യേണ്ടുന്ന  കർമ്മങ്ങൾ തന്നയാണ് അദ്ദേഹം സമൂഹത്തിനു ചെയ്യുന്നത്. 

ഒക്ടോബർ  25    ശനിയാഴ്ച നടക്കുന്ന റീജണൽ കൺവെൻഷനിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി , റീജണൽ കോർഡിനേറ്റർ ഷീല ജോസഫ് , റീജണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി  , റീജണൽ ട്രഷർ  ഷൈമി ജേക്കബ് , റീജണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു , റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ ,യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി , റീജണൽ വിമെൻസ് ഫോറം  റീജണൽ കോർഡിനേറ്റർ  ഷൈനി ഷാജൻ  എന്നിവർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക