Image

ഓർമ്മപ്പാതി (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്‌)

Published on 03 October, 2025
ഓർമ്മപ്പാതി (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്‌)

സജിന പണിക്കർ 
page 127
price 190

ഓർമ്മകൾ ഓടി കളിക്കുന്ന തിരുമുറ്റമാണ് നമ്മുടെ ബാല്യം. ആ കാലത്തിലെ ഓർമ്മകൾക്ക് കാലം എത്ര കടന്നു പോയാലും ഓർമ്മയിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ വിരിയുന്ന വികാരം എന്താണെന്ന് എങ്ങനെയാണ് വാക്കുകൾ കൊണ്ട് വിവരിച്ചു തരേണ്ടത്.ആ സുന്ദരമായ കാലം ഒരു പാട് മിസ് ചെയ്യുമ്പോൾ ഒ എൻ വി സർ പാടിയത് പോലെ " വെറുതെ മോഹിക്കുവാൻ മോഹം "ആ വരിയിൽ തന്നെയുണ്ട് ആ കാലത്തിന്റെ മധുര നിർവൃതി ബാല്യമേ ഇടക്ക് നീ ഒന്ന് തഴുകി പുണരു..

ആ കാലത്തിലേക്ക്......

ഒരിക്കൽ ഒരു വട്ടം കൂടി.......

1.കടലാഴങ്ങൾ

ആദ്യാക്ഷരങ്ങൾ ചൊല്ലിപഠിപ്പിക്കുന്നതും തല്ലി പഠിപ്പിക്കുന്നതും 'അമ്മ തന്നെയാണ്. അമ്മക്ക് നേടാൻ കഴിയാത്തത് പലതും മക്കളിലുടെ നേടിയെടുക്കുമ്പോൾ അമ്മ കണ്ട എത്രയോ നാളേ ത്തെ സ്വപ്നമായിരിക്കും.

   അമ്മയുടെ സ്നേഹം കടലാഴങ്ങൾ പോലെയാണ്. ദേഷ്യപ്പെട്ടാലും വഴക്ക് പറയലും അടി ഒക്കെ തരുന്നത് സ്നേഹലാളന യാണ്. മലയാളത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്നത് തന്നെ അമ്മയുടെ ഉദരത്തിൽ പിറവി കൊള്ളുമ്പോൾ തന്നെ അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങും.
അക്ഷരം പകർന്നു തന്ന വിദ്യകൊണ്ട് പഠിക്കുന്ന പാടങ്ങളിൽ ഒന്നാണ് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി. ഒറ്റയ്ക്ക് പൊരുതി ജയിക്കാനുള്ള ആയുധം നമ്മെ ചൊല്ലി പഠിപ്പിക്കുന്നത് അമ്മ തന്നെയാണ് കടലാഴങ്ങൾ നിറഞ്ഞ വാത്സല്യ നിധിയാണ് അമ്മ.

2.
വികട സരസ്വതിയുടെ 'ക'

എന്നാലും എന്റെ ചേച്ചി പാവം ആണെന്ന് കരുതി എനിക്ക് തെറ്റി . ചെറുപ്പത്തിൽ എല്ലാവിധ
കുരുത്തക്കേടും ഒപ്പിച്ചു വച്ചു ഞാൻ ഒന്നും അറിഞ്ഞില്ല എന്നൊരു നിഷ്ക്കു ഭാവം. ഇഷ്ടായി. വായിച്ചു ചിരിച്ചു ഒരു പരുവമായി എന്ന് പറഞ്ഞാൽ മതി. 
വായിൽ ചൊല്ലിത്തന്ന സരസ്വതി ദേവിക്ക് ഇരിക്കട്ടെ കുതിരപ്പവൻ . 
കുഞ്ഞു കാ‍ന്താരി സച്ചു ചേച്ചി മഷി നോക്കി ക എന്നൊരു അക്ഷരം പറഞ്ഞത് നന്നായി. അല്ലെ പെട്ടു പോയനെ അമ്മ കഷ്ടപ്പെട്ട് എഴുതി പഠിപ്പിച്ച ക എന്ന ആ അക്ഷരം കൊണ്ട് ആണ് നാസ് മുഴുവൻ വൈറലായി മാറിയല്ലോ അത് മതി.

ഇന്നാണേ, ഒരു കോടിയധികം ആളുകൾ കണ്ട് ന്യൂസ്‌ ചാനൽ വന്നു ഒന്ന് ഗമ കാണിക്കാമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല.
വികട സരസ്വതിക്ക് 'ക' അങ്ങ് ആ കാലത്ത് ഹിറ്റ്‌ ആയി ന്റെ സച്ചു ചേച്ചിയെ..
3. പ്രിയ ജോ

പ്രിയപ്പെട്ട ജോ. നീയാണ് എന്നോട് ആദ്യമായി പറഞ്ഞത് നീ എഴുത്തുകാരി ആകുമെന്ന്. അത്രമേൽ പ്രിയപ്പെട്ട ജോ മൂന്നാമത്തെ അദ്ധ്യായം നിനക്ക് മാത്രമായി ഉള്ളതാണ്. നിന്നെ കുറിച്ച് എഴുതിയ കവിതനീ വായിച്ചു. നീ എന്നോട് ചോദിച്ചപ്പോൾ അല്ല എന്ന് പറഞ്ഞത് കള്ളമായിരുന്നു. ഏഴുപേരിൽ നി ആയിരുന്നു പ്രിയപ്പെട്ടവൾ .
ഓരോ നക്ഷത്രങ്ങൾ ആയതാണോ എന്നറിയില്ല. മൂന്നുവർഷങ്ങൾ കഴിഞ്ഞപ്പോൾ നീ ദുഃഖിച്ചിരിക്കുന്ന മുഖം ഞാൻ സ്വപ്നത്തിൽ കണ്ടത്. നിന്റെ നമ്പർ തപ്പി വിളിച്ചപ്പോൾ നിന്റെ പപ്പ മരിച്ചുപോയി എന്ന് അറിഞ്ഞു. അത്രമേൽ നീ എന്നെ സ്നേഹിക്കുന്നുണ്ട് യന്ന് പപ്പയ്ക്ക് അറിയാമല്ലോ ഈ അധ്യായത്തെ മുഴുവൻ നീ മാത്രമാണ് ജോ.
എന്റെ അത്രമേൽ പ്രിയപ്പെട്ട ജോ കുറിച്ചു എഴുതാതെ എന്റെ ഈ ബുക്ക് പൂർണമായില്ല.

4. നീല കൊടുവേലി  
അമ്മ പറഞ്ഞത് എത്ര ശരിയാ നീലക്കൊടുവേലി അന്വേഷിക്കാതെ വിദ്യ പഠിച്ച് ജോലി സമ്പാദിക്കുക എന്നത് അല്ലെങ്കിലും മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കഥയ്ക്ക് പ്രത്യേക രസമാ കേൾക്കാൻ. അങ്ങനെ കഥകൾ കേൾക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിരുന്നില്ല . കുഞ്ഞു കാന്താരി ചോദ്യങ്ങൾ ചോദിച്ചു ഉത്തരം മുട്ടിക്കുന്ന പെണ്ണിനെ ഒത്തിരി ഇഷ്‌ടാ.. എന്നെന്നും പ്രിയപ്പെട്ട സച്ചു ചേച്ചി.

5. അക്ഷരപ്പിശാച്  
ഇത് വായിച്ച് ചിരിച്ച് ഒരു പരുവമായി ഒരക്ഷരം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തീർന്നു എന്റെ പൊന്നോ! അക്ഷരപ്പിശാച് വരുത്തി വച്ച വിന

അല്ലെങ്കിലും ഈ അക്ഷരങ്ങൾ നമുക്ക് തരുന്നത് എട്ടിന്റെ പണിയാ . ഓർമ്മത്താളുകളിൽ തങ്ങിനിന്ന മനോഹരമായ ചിത്രം കൂടിയാണത് എന്നെന്നും ഓർത്തോർത്ത് ചിരിക്കാൻ ഉള്ളത്.

6. സദ്ഗതി

ചില സൗഹൃദങ്ങൾ മുൻജന്മത്തെ പരിചയം എന്നപോലെ കൂട്ടുകാർ ആകാൻ ആദ്യം സമയം വേണ്ട. താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ തന്നെ അനുഭവിക്കേണ്ടിവരും. നിഖില, പപ്പി എന്ന് സ്നേഹത്തോടെ വിളിക്കുന്ന നിഖിലിയുടെ അമ്മ. പാവം അമ്മ ആ ഭർത്താവിന്റെ നിയോഗത്തിൽ വിഷമിച്ച് കാണും അല്ലേങ്കിലും ആത്മാർത്ഥത നിറഞ്ഞ സ്നേഹം ഉപേക്ഷിച്ച് വേറെ ആളിനെ കൂടെ ജീവിച്ച ആ മനുഷ്യനെ കാലം കരുതിവെച്ചത് മരണമായിരിക്കും. സ്വന്തമായി ചോദിച്ചു വാങ്ങിയെടുത്തത് പോലെ.

7. പ്രകൃതിയുടെ വിസ്മയങ്ങൾ

പ്രകൃതി
നമ്മെ വിസ്മയം കൊണ്ട് അതിശയിപ്പിക്കും. മാറാല ക്ക് വിട്ടു കൊടുത്ത ഓർമ്മകളെ പിന്നെയും തൂത്തു മിനുക്കി മനസിലേക്ക് കൊണ്ട് വന്നു തരും. കാലം കരുതി വച്ച നിധി പോലെ. ചില അപരിചിത മുഖങ്ങൾ നമ്മെ പെട്ടെന്ന് അടുപ്പിക്കും. ഒരു യാത്രയിൽ ആയിരിക്കാം ചിലപ്പോ. ഇനി ഒരിക്കൽ പോലും കണ്ടുമുട്ടാൻ സാധിക്കില്ല എന്ന് അറിഞ്ഞിട്ടും അവരോട് വല്ലാത്ത ആത്മ ബന്ധം തോന്നും. എന്നോ കണ്ട മുഖങ്ങൾ പോലെ.

8. തർപ്പണം
നമുക്ക് കാണാൻ കഴിയാത്ത എത്രയധികം സൂക്ഷ്മ ശക്തികൾ ഉണ്ടാവും. ആത്മാവ് ഉണ്ടോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. നമുക്ക് കാവലായി എവിടെയോ അദൃശ്യ ശക്തികൾ ഉണ്ട് ബലി ദർപ്പണത്തോടെ അവർക്ക് മോശം കിട്ടി എന്ന് വിശ്വാസമുണ്ട് ആരോ ചൊല്ലി തന്ന വഴികളുടെ നമ്മളും ആ പാതയിൽ പിന്തുടർന്ന് വരുന്നു.

9.
നന്ത്യാർ വട്ടം പൂത്ത കാലം


നന്ത്യാർ വട്ടം എന്റെ അമ്മാമ്മ യുടെ ഓർമ്മകൾ കൂടിയാണ്. ചെറുപ്രായത്തിൽ വിവാഹം കഴിഞ്ഞ സുന്ദരി അമ്മാമ്മ എത്ര അധികം കഷ്ടപ്പാടുകൾ അനുഭവിച്ചു കാണും  
കാലത്തിന്റെ പോയ ഓർമ്മകളെ താലോലിക്കാൻ ഇടയ്ക്കൊക്കെ മനസ്സ് വല്ലാതെ വെമ്പൽ കൊള്ളാറുണ്ട് കാലം മുറിവ് ഉണക്കും എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് . ഒന്നുണ്ട് കാലം എത്ര കടന്നുപോയാലും അമ്മമ്മ തന്നേം കരുത്തും എത്ര ദൈവം കൊതിയുണ്ടെന്ന് അറിയുമോ നഷ്ടപ്പെട്ട പോയ ഓർമ്മയിലെ ശേഷിപ്പായി നന്ത്യാർ വട്ടംഎനിക്കായി കാത്തിരിക്കുന്നുണ്ട്.

10. ഒരു ചോക്ലേറ്റ് പ്രണയം.
 
വല്ലാത്ത ചോക്ലേറ്റ് പ്രണയം ആയിപ്പോയി ലേഖനങ്ങൾ എഴുതിക്കൊടുക്കാൻ എത്ര ഉത്സാഹം ആയിരുന്നു സ്വന്തം കൂട്ടുകാരി എട്ടിന്റെ പണി തന്നപ്പോൾ നല്ല കുട്ടിയായി അല്ലേ.
എന്നാലും എന്റെ സച്ചു തിന്നാത്ത ചോക്ലേറ്റിനു വേണ്ടി എത്ര അടി കിട്ടി ഒരു കണക്കിന് അടികിട്ടി നന്നായി മാമനോട് ഒന്നും തോന്നല്ലേ മക്കളെ കയ്യിലിരിപ്പ് നന്നായിരിക്കണം അല്ലെങ്കിൽ ഇങ്ങനെയൊക്കെ കിട്ടും .


11. കുട്ടനാട്ടിലെ മഴക്കാലം 
മഴപെയ്യുമ്പോൾ എന്നെന്നും ഓർക്കുന്ന ഒരു കാലമുണ്ട് മറവിക്ക് പോലും വിട്ടുകൊടുക്കാതെ ഓർമയിൽ ഇന്നും ഭദ്രമായി സൂക്ഷിക്കുന്ന എന്റെ കുട്ടനാട്ടിലെ മഴക്കാലം    

 ആ മഴക്കാലം ഓർമ്മപ്പെടുത്തലുകളാണ്. ജീവിക്കാനുള്ള കരുത്താണ് 2018ലെ പ്രണയം പോലും അതിജീവിക്കാൻ കഴിഞ്ഞത് അതിലൂടെയാണ് കാലത്തിന്റെ കണ്ണുപൊക്കുകൾ എത്ര പെട്ടെന്നാണ് എന്റെ ഓർമ്മകളും പ്രവാസ ലോകത്ത് മുതൽക്കൂട്ടാണ് നല്ല വായനക്കാരി ഉണ്ടെന്ന് അറിഞ്ഞതും മഴക്കാലത്താണ്.

എന്നിലെ എഴുത്തുകാരി എന്റെ നാടിന്റെ കുറച്ച് പറഞ്ഞില്ലേ ആദ്യം പൂർണ്ണമാക്കില്ല എന്നത് സത്യമായ കാര്യമാണ്.

12 തിരിച്ചറിവുകൾ

എന്താ ഞാൻ എഴുതേണ്ടത്. മിട്ടു നീ സ്നേഹ വാത്സല്യം കൊണ്ട് എല്ലാവരുടെയും പൊന്നോമന യാണ്. എല്ലാവർക്കും ഒരു സമയം നിശ്ചയിച്ചു കാണുമായിരിക്കും അല്ലേ അറിയില്ല ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല മുറിവ് തന്നെ ഓർമ്മകൾ മറവിക്ക് മനപ്പൂർവം വിട്ടുകൊടുത്താലും ഇടയ്ക്ക് ഓർമ്മയുടെ പെരുമഴയായി വന്നുകൊണ്ടിരിക്കും കാലത്തിന് മായ്ക്കാൻ പറ്റാത്ത പ്രിയപ്പെട്ട മിട്ടുവിന് .

13 . ഒരു പെറ്റിക്കോട്ട് കാലത്തിന്റെ ഓർമ്മയ്ക്ക്  
. എന്റെ കുഞ്ഞു കാന്താരിയെ കൊണ്ട് തോറ്റു. വെറ്റില മുറുക്ക അപ്രത്യക്ഷമായി അല്ലേ? ചിരിക്കാൻ വയ്യേ! ആ കാലത്തിലെ എന്റെ വികൃതി കുട്ടി. അമ്മയുടെ കൈയിൽ നിന്ന് എത്ര അടി കിട്ടി എന്നത് കൈയ്യും കണക്കുമില്ല. എന്ന് മനസിലായി. 
ഓർമ്മകളെ ഇതിലെ ഒന്ന് കടന്ന് വരു. ഓർത്തു ചിരിക്കാൻ ഉള്ള രസ കൂട്ട് ഒരു പെറ്റി ക്കോട്ട് കാലത്തിനുണ്ട്.

മധുരിക്കും ഓർമ്മകളെ...

14.അവളും ഞാനും തമ്മിൽ

എന്റെ പ്രിയപ്പെട്ട സച്ചു ചേച്ചിക്ക് , പറയാതെ വയ്യ! എങ്ങനെയാണ് ഞാൻ എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ്. എന്റെ അടുത്ത് ഉണ്ടായിരുന്നുവെങ്കിൽ കെട്ടിപ്പിടിച്ച് ഒരായിരം ഉമ്മകൾ തരും. അത്രക്ക് ഇഷ്ടം കൂടി മുത്തേ.
സ്വന്തം കൂട്ടുകാരി വീണു പോയപ്പോൾ ചേർത്തുപിടിച്ചു പുതിയ ജീവിതപാത തുറന്നു കൊടുത്തത്തിനു  
ഒരുനാൾ എനിക്ക് ഉറപ്പാണ് അറിയപ്പെടുന്ന എഴുത്തുകാരിയായി മാറും .

എന്റെ ചക്കര പെണ്ണിന് ഉമ്മ

15. ദൈവത്തിന്റെ കയ്യൊപ്പ്

ദൈവത്തിന്റെ കയ്യൊപ്പിൽ എനിക്ക് കിട്ടിയ നിധിയാണ് എന്റെ സച്ചുചേച്ചി. ഒരു അപകടം വന്നപ്പോൾ ആരൊക്കെ ഉണ്ടാകുമെന്ന് മനസ്സിലായില്ലേ? എല്ലാവരുടെയും സ്നേഹം കൊണ്ട് ഉയർന്നുവന്ന ഫീനിക്സ് പക്ഷി ആ കാലം കടന്നുപോയിരിക്കുന്നു. സ്വന്തമായി ബിസിനസ് തുടങ്ങി വിജയം കണ്ടെത്തിയ മിടുക്കി ചേച്ചിപ്പെണ്ണ്.കെട്ടിപ്പിടിച്ച് ഉമ്മ എന്റെ പ്രിയപ്പെട്ട സച്ചു പെണ്ണിന്..
ഒത്തിരി സ്നേഹത്തോടെ കുറുമ്പി പെണ്ണിന്
ഓരോ ഓർമ്മകളും പുതിയ പുതിയ പാഠങ്ങളും തിരിച്ചറിവുകളും ആണ്   
ഓർമ്മകളെ..
ഒത്തിരി സ്നേഹത്തോടെ ലെച്ചു.
വായിച്ചപ്പോ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു. ചിരിപ്പിച്ചു അവസാനം കണ്ണ് നനയാതെ ഓർമ്മപ്പാതിയേ അടക്കാൻ പറ്റില്ല.
@reshma lechus 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക