ഞാനറിയാതെ പോയൊരെന്നെ
മറഞ്ഞ പോൽ ഞാൻ മറന്നൊരെന്നെ
നീ യെൻ ചിന്തയിൽ തൊട്ടുണർത്തി
അകലെ നിന്നെൻ ആത്മാവിൻ ചില്ലയിൽ
നീ പെയ്യും പൂനിലാവായ് എൻ്റെ അരികിൽ
നിൻ കണ്ണിലെ കാവ്യമാം താരാപഥം കണ്ടാൽ
ഈ മൗനം പോലും ശ്രുതി ചേരും പാട്ടായ്
ഇതളറ്റുവീഴാ മാസ്മരിക ജന്മമീ
നീ എൻ്റെ സത്യമാം എൻ സ്വർഗ്ഗ സംഗീതം
നമ്മളോരുമിച്ചീ പുതിയ ലോകം കാണുമ്പോൾ
ഈ ഉയിരിൽ നാം ഒന്നായ് കോർത്ത
ആദിമ കവിത മാത്രം
നീ എൻ്റെ പാതി സത്യം!