Image

ചിങ്ങനിലാവിലെ പൂത്തുമ്പി (കവിത: ശബരീനാഥ്)

Published on 08 October, 2025
ചിങ്ങനിലാവിലെ പൂത്തുമ്പി (കവിത: ശബരീനാഥ്)

ഓണമായെന്നോർമ്മയിൽ പൂവിട്ട

ചിങ്ങനിലാവിൽ ഞാൻ നിന്നെയും തേടി .

മഴ മാറി വെയിൽ വന്ന കാലം,

മനസ്സിൽ പൂക്കളം നീ മാത്രമായി.

മാമരക്കൊമ്പിലെ ഊഞ്ഞാലിൽ,

നിൻ കൈയ്കൾ ചേർന്നു

ആടിയ ആകാശ ദൂരങ്ങൾ .


കളിവാക്കിലൂറിയ പ്രണയം നുള്ളാൻ

കാത്തുനിന്നോരമായി മുറ്റത്തെ പൂമരം.

ആമുല്ലപ്പൂഞ്ചിരി എവിടിന്നുമാഞ്ഞുപോയ് ?

പൊന്നോണത്തുമ്പിയായ്   പറന്നകന്നോ?


ഒരു തുമ്പപ്പൂവിന്റെ നൈർമല്യമായ്  നീ

എൻ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും .

തിരുവോണ സദ്യതൻ മാധുര്യമായി

നിൻ ഓർമ്മകൾ ഹൃദയ മധുരമായി.

ഇന്നെൻ കൈകളിൽ നിൻ വളക്കിലുക്കമില്ല

പാഴായിപ്പോയൊരു കിനാവു മാത്രം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക