Image

നാളെ (കവിത: കെ.സി അലവിക്കുട്ടി)

Published on 08 October, 2025
നാളെ (കവിത: കെ.സി അലവിക്കുട്ടി)

ഇന്ന്,
പോകാനുള്ളവരൊക്ക
ഇന്ന് രാത്രി 
പന്ത്രണ്ടു മണിക്കുള്ളിൽ
യാത്ര പറയും.

നാളെ
വരാനുള്ളവർക്കൊക്കെ
നാളെ,
രാത്രി പന്ത്രണ്ടു മണി വരെ
സമയമുണ്ട്.

ഏതോ ഒരു ഇന്നലെയിൽ വിരിഞ്ഞ
ഒരു പൂവിനെ,
ഇപ്പോഴും ആ ചെടി
കിനാവ് കാണുന്നുണ്ട് പോലും.

നാളെ ഒരു പുതിയ ദിവസമാണ്
അത്,
മരിക്കുകയോ
ജനിക്കുകയോ
ചെയ്തിട്ടില്ല.

അപ്പോഴും,
ഈ മഴയിൽ, പൊടിഞ്ഞു വന്ന 
ഇയ്യാം പാറ്റകൾ 
വെളിച്ചത്തെ ഉമ്മവെച്ച് വട്ടമിട്ടു 
പറന്നു മരിച്ചു വീഴുന്നു.
 

Join WhatsApp News
Tom Abraham 2025-10-08 18:24:11
Award winning poem, indeed .
കെ സി അലവിക്കുട്ടി 2025-10-09 00:08:07
ടോം അബ്രഹാം മാഷിന്,എന്റെ കവിതയുടെ സ്നേഹം 🌹.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക