അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് H1B വിസ സംവിധാനംത്തിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ ഇന്ത്യക്കാർ വലിയ ആശങ്കയോടെയാണ് കാണുന്നത്. എന്നാൽ ആ ആശങ്കകൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? അമേരിക്കയിലെ വലിയ ടെക്
കമ്പനികളും ഔട്ട്‌സോഴ്‌സിംഗ് കമ്പനികളും വിദേശ തൊഴിലാളികളെ നിയമിക്കാൻ മുഖ്യമായും ഉപയോഗിക്കുന്ന വിസയാണ് ഇത്. സെപ്റ്റംബർ 21 മുതൽ സമർപ്പിക്കുന്ന പുതിയ അപേക്ഷകൾക്ക് $100,000 (ഏകദേശം 88 ലക്ഷം രൂപ) ഫീസ് നൽകണമെന്നതാണ് മുഖ്യ
വ്യവസ്ഥ.
ഈ പുതിയ നിയമം കൊണ്ട് രണ്ടു കാര്യങ്ങൾ സംഭവിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്:
1. യു.എസ്. സർക്കാർ വർഷം തോറും 65 ബില്യൺ (65,000 × 100,000) ഡോളർ വരെ സമാഹരിക്കും. ഇത് (Big Beautiful Billനിയമം വഴി) കമ്പനികൾക്ക്നൽകിയ നികുതി ഇളവുകൾമൂലം ഉണ്ടായ 4 ട്രില്യൺ ഡോളറിന്റെ ബജറ്റ് കമ്മി, കോൺഗ്രസ്സിനെ ആശ്രയിക്കാതെ പരിഹരിക്കാൻ ഉപയോപ്പെടും.
2. കുടിയേറ്റ തൊഴിലാളികൾക്കായി ഏർപ്പെടുത്തുന്ന പുതിയ H1B ഫീസ് ഇന്ത്യക്കാരെയും ചൈനക്കാരെയും ഒക്കെ
പ്രതികൂലമായി ബാധിക്കുമെന്നും അവരുടെ അമേരിക്കയിലേക്കുള്ള ഒഴുക്ക് നിലക്കാൻ സാധ്യത ഉണ്ടെന്നതിലും ട്രംപ് അനുകൂലികൾക്ക് ആഹ്ലാദിക്കാം . ആദ്യ പ്രഖ്യാപനം നടത്തിയപ്പോൾ ഉണ്ടായ
അവ്യക്തതയും, അനിശ്ചിതാവസ്ഥയും, പിന്നീട് വളരെ കുറഞ്ഞ പ്രചാരത്തോടെ വന്ന വിശദീകരണവും കണ്ടാൽ, ഇത് മനപ്പൂർവം ദുരുദ്ദേശത്തോടെ ചെയ്തതാണെന്ന് തോന്നും.
കഴിഞ്ഞയാഴ്ച ഗവണ്മെന്റ് H1B വിസയുടെ തിരഞ്ഞെടുപ്പ് രീതിയിലും മാറ്റം നിർദ്ദേശിച്ചു. “Weighted selection process” കൊണ്ടുവരാനാണ് ശ്രമം.
ഇതിലൂടെ, ഉയർന്ന പ്രാവീണ്യം (skill) ഉള്ളവർക്കും കൂടുതൽ ശമ്പളം കിട്ടുന്നവർക്കും മുൻഗണന നൽകും എന്നാണ് സൂചന.രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്:
1. 65,000 വിസ ക്വോട്ട ഭാഗികമായിഉപയോഗിക്കപ്പെടാതിരിക്കാം.
2. അല്ലെങ്കിൽ എല്ലാം തന്നെ (കൂടുതലും) ഉപയോഗിക്കപ്പെടും. രണ്ടാമത്തേത് നടപ്പിലാക്കാനാണ് സാധ്യത.
ചിലപ്പോൾ ഒന്നോ രണ്ടോ വര്ഷം എടുത്തേക്കാം എന്നുമാത്രം. മുൻ വർഷങ്ങളിൽ ആകെയുള്ള ക്വോട്ടയുടെ മൂന്നും നാലും ഇരട്ടി
അപേക്ഷകൾ വന്നിരുന്നു. വരും വർഷങ്ങളിൽ അതിൽ കുറവുണ്ടായേക്കാം.
ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള ടെക് ഭീമന്മാർക്ക് 100,000 ഡോളർ വലിയ വിഷയം അല്ല. അതുകൊണ്ടു അവർ തുടർന്നും ഈ
വിസ സംവിധാനം ഉപയോഗപ്പെടുത്താനാണ് സാധ്യത. ഒരു പക്ഷെമൊത്തം അപേക്ഷകളുടെ എണ്ണത്തിൽ കുറവ് വരാൻ
സാധ്യതയുള്ളത്കൊണ്ട് ഇക്കൂട്ടർക്ക് കിട്ടുന്ന വിസയുടെ എണ്ണം കൂടാൻ ഇടയുണ്ട്.
എന്നാൽ വലിയൊരു പങ്ക് H1B വിസകളും കൺസൾട്ടൻസി (Consultancy) കമ്പനികൾക്കായിരുന്നു കിട്ടിയിരുന്നത്. ഇവർ ആളുകളെ
മറ്റു കമ്പനികളുടെ പ്രൊജെക്ടുകൾക്കായി വിട്ടുകൊടുക്കുകയാണ് പതിവ്. കൺസൾട്ടൻസി കമ്പനി കിട്ടുന്ന തുകയിൽനിന്നു 15 മുതൽ 25
ശതമാനം വരെ വിഹിതം എടുതിട്ട് ബാക്കി തൊഴിലാളിക്ക് നൽക്കുകയാണ് പതിവ്. ചുരുക്കം ചില അവസരങ്ങളിൽ ഇവർ
ജോലി ഒന്നുമില്ലാതെ ഇല്ലാതെ ദിവസങ്ങളോ ആഴ്ചകൾവരെയോ ഇരിക്കേണ്ടി വരാറുണ്ട്.
100,000 ഡോളർ നാല് വർഷത്തേക്ക് വകയിരുത്തിയാൽ (deferred expenses), വർഷം തോറും $25,000 അധിക ചെലവ് വരും. ഒരു
തൊഴിലാളിയുടെ ശരാശരി വാർഷിക വരുമാനം $125,000 - 175,000 വരെയാണ്. അതിനാൽ കൺസൾട്ടൻസി കമ്പനി അവരുടെ വിഹിതംവർദ്ധിപ്പികയോ, അവരുടെ ഉപഭക്‌തക്കളുടെമേൽ ചുമത്തുന്ന തുക
ചെറിയതോതിൽ കൂട്ടുകയോ ചെയ്താൽ, ഈ അധിക ചെലവ്പരിഹരിക്കാൻ കഴിയും. കമ്പനികളുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ അവർക്ക് കിട്ടിയിട്ടുള്ള
നികുതിയിളവുമായി തട്ടിച്ചുനോക്കുമ്പോൾ വിസമൂലം വന്നിരിക്കുന്ന
അധികച്ചിലവ് ഒരു വലിയ കാര്യമേയല്ല ഉല്പാദന ചിലവിൽ ഉണ്ടാകുന്ന വർധന അന്തിമ ഉത്പന്നം വാങ്ങുന്ന
ഉപഭോക്താവ് കൊടുക്കേണ്ടിവരും എന്നത് മാർക്കറ്റ്-സമ്പത് വ്യവസ്ഥയിൽ സ്വാഭാവികമാണല്ലോ. അതിവിടെയും ബാധകമാകും.
ആരോഗ്യമേഖലയിലും H1B വിസ ജീവനക്കാർ ചെറിയ അളവിൽ ഉണ്ട്. ഇവർക്കു തുടക്കത്തിൽ കുറച്ചു പ്രശനം ഉണ്ടാകും. പക്ഷേ,
ഇതുമൂലം ഉണ്ടാകുന്ന അധിക അവസരങ്ങൾ വിവരസാങ്കേതിക മേഖല ഉപയോഗപ്പെടുത്തും എന്നാണ് കരുതേണ്ടത്.
സംഗ്രഹം
പുതിയ സംവിധാനത്തിൽ, H1B വിസ കിട്ടുന്ന തൊഴിലാളികളുടെ ശരാശരി വരുമാനം വർധിക്കും. അതുകൊണ്ടു അവരുടെ ജീവിത
നിലവാരവും നാട്ടിലേക്ക് അയക്കുന്ന തുകയും ആനുപാതികമായി വർദ്ധിക്കാനിടയുണ്ട്. H1B വിസ തൊഴിലാളികളുടെ എണ്ണം വലിയരീതിയിൽ കുറയില്ല എന്ന വിലയിരുത്തലാണുള്ളതെങ്കിലും കാത്തിരുന്നു കാണാം !!
By
ജോബോയ് തോംസൺ