Image

ചെണ്ടക്കാരൻ ജയറാമേട്ടാ എന്തിനാണ് ഈ പണിക്ക് പോയത് (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 09 October, 2025
ചെണ്ടക്കാരൻ ജയറാമേട്ടാ എന്തിനാണ് ഈ പണിക്ക് പോയത് (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

എൺപതുകളുടെ ആരംഭത്തിൽ എറണാകുളം കേന്ദ്രമാക്കി കലാഭവൻ എന്നൊരു അക്കാദമി ബഹുമാനപ്പെട്ട ആബേൽ അച്ഛൻ ആരംഭിച്ചു. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ഉള്ള ഏതു കലാരൂപത്തോടും താല്പര്യം ഉള്ളവരെ വളർത്തിയെടുക്കുക എന്നതായിരുന്നു ആബേലച്ചന്റെ ആഗ്രഹവും ലക്ഷ്യവും 
                  
കലാഭവനിലെ ഏറ്റവും ശ്രെദ്ധിക്കപ്പെട്ടത് കലാഭവൻ മിമിക്സ് പരേഡ് ആയിരുന്നു. കേരളം മുഴുവൻ അബേലച്ചന്റെ നേതൃതൊത്തിൽ സഞ്ചരിച്ചു മിമിക്രി അവതരിപ്പിച്ച മിമിക്‌സ് ട്രൂപ് അക്കാലത്തു കേരളത്തിലെ ഒട്ടു മിക്ക പള്ളി പെരുനാളുകൾക്കും അമ്പലങ്ങളിലെ ഉത്സവങ്ങളിലും മിമിക്രി അവതരിപ്പിച്ചു ഒരു തരംഗമായി മാറി 
                 
കേരളം കടന്നു ഇന്ത്യയിലെ മലയാളികൾ തിങ്ങി താമസിക്കുന്ന ഡൽഹിയിലും മുംബൈയിലും ബാംഗ്ലൂരിലും പരിപാടികൾ അവതരിപ്പിച്ച കലാഭവൻ ഗൾഫ് നാടുകളിലും മിമിക്രി അവതരിപ്പിച്ചു കയ്യടി നേടി 
                
എല്ലാ ഓണത്തിനും അക്കാലത്തു കൊച്ചിൻ കലാഭവൻ മലയാളികൾക്കു ഓണസമ്മാനം ആയി ട്രൂപ്പിലെ എല്ലാ അംഗങ്ങളും ചേർന്നുള്ള മിമിക്രി ഓഡിയോ കാസറ്റ് ഇറക്കുമായിരുന്നു 
                          
ഈ കൊച്ചിൻ കലാഭവൻ മിമിക്രി ട്രൂപ്പിൽ നിന്നും പിന്നീട് സിനിമയിൽ എത്തി പ്രശസ്തർ ആയവരാണ് സംവിധായകൻ സിദ്ധിക്ക് നടനും നിർമ്മാതാവും സംവിധായകനും ആയ ലാൽ അന്തരിച്ച ഹാസ്യ നടൻ സൈനുദ്ധീൻ നടൻ കലാഭവൻ റഹ്‌മാൻ 
                             
പക്ഷേ ഇവരേക്കാൾ ഏറെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയത് കലാഭവൻ മിമിക്രി ട്രൂപ്പിന്റെ നട്ടെല്ലും അബേലച്ചന്റെ പ്രിയ ശിഷ്യനുമായ മലയാളത്തിന്റെ സ്വന്തം നടൻ ജയറാം ആണ്‌ 
                          
എൺപതിയെട്ടിൽ പ്രശസ്ത സംവിധായകൻ പദ്മരാജൻന്റെ അപരൻ എന്ന സിനിമയിൽ നായകൻ ആയി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ജയറാമിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല 
                          
മിമിക്രി കലാകാരൻ ആയിരുന്ന കാലത്ത് താൻ ഏറ്റവും കൂടുതൽ അനുകരിച്ചിരുന്ന മലയാളത്തിന്റെ ഇതിഹാസ താരം പ്രേം നസീറുമായി അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ച ധ്വനി എന്ന ചിത്രത്തിൽ നായകൻ ആകുവാൻ ഉള്ള ഭാഗ്യവും ഈ പെരുമ്പാവൂരുകാരന് ഉണ്ടായി 
                
മലയാള സിനിമയുടെ ട്രെൻഡ് ഹാസ്യത്തിലേയ്ക്കു മാറിയ തൊണ്ണൂറുകളുടെ ആരംഭത്തിൽ ജയറാം നായകനായ മഴവിൽ കാവടിയും സന്ദേശവും മേലെപറമ്പിൽ ആൺവീടും ചേട്ടൻ ബാവ അനിയൻ ബാവയും സൂപ്പർ ഹിറ്റിൽ നിന്നും മെഗാ ഹിറ്റുകളിലേയ്ക്കു കുതിച്ചു 
                       
അക്കാലത്തു വിദേശത്തു മലയാളികളുടെ ഓരോ അസോസിയേഷനുകളിലും കൺവെൻഷനുകളിലും സ്റ്റേജ് ഷോ അവതരിപ്പിക്കാൻ മലയാള സിനിമയിൽ നിന്നും ഏറ്റവും ഡിമാൻഡ് ഉള്ള താരം ജയറാം ആയിരുന്നു 
                     
തൊണ്ണൂറ്റി മൂന്നിൽ ജയറാമും ടീമും സ്റ്റേജ് ഷോ അവതരിപ്പിക്കുവാൻ അമേരിക്കയിൽ വന്നപ്പോൾ അന്ന് സിനിമയിൽ സജീവം അല്ലാത്ത ദിലീപും നാദിർഷായും ആ ട്രൂപ്പിൽ അംഗങ്ങൾ ആയിരുന്നു
                        
സ്റ്റേജ് ഷോ അമേരിക്കയിലെ വിവിധ സിറ്റികളിൽ നടക്കുന്നതിനിടയിൽ ഇനി കേരളത്തിലേയ്ക്കു മടങ്ങുന്നില്ല എന്ന് വാശി പിടിച്ചു അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനുകളിലും ഹോട്ടലുകളിലും ജോലി അന്യോഷിച്ച ദിലീപിനെയും നാദിർഷായെയും നിങ്ങൾക്കു മലയാള സിനിമയിൽ ഉയർന്നു വരുവാൻ ഉള്ള അവസരങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞു മനസ്സിലാക്കി നാട്ടിലേയ്ക്കു മടക്കി കൊണ്ടുവന്നത് ജയറാം ആണ്‌ 
                        
തൊണ്ണൂറിൽ പുറത്തിറങ്ങിയ ടി കെ രാജീവ്‌ കുമാർ സംവിധാനം ചെയ്ത് കമലഹാസൻ നായകൻ ആയ ചാണക്യൻ എന്ന മലയാള സിനിമയിൽ ജയറാം പ്രധാനപ്പെട്ട ഒരു റോൾ ചെയ്തിരുന്നു. ആ സിനിമയുടെ ചിത്രീകരണ സമയത്തു കമലഹസനുമയുണ്ടായ സൗഹൃദം ജയറാമിന് തമിഴ് സിനിമയിൽ ഒരുപാട് അവസരങ്ങൾ ഉണ്ടാകുവാൻ കാരണമായി 
         
തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി അദ്ദേഹം അഭിനയിച്ച സമ്മർ ഇൻ ബേത് ലെഹേം കൃഷ്ണകുടിയിൽ ഒരു പ്രണയകാലത്ത് വൺ മാൻ ഷോ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം ഒരു സൂപ്പർ സ്റ്റാർ പദവിയിലേയ്ക്കു അദ്ദേഹം ഉയരണ്ടിയതായിരുന്നു. പക്ഷേ ഹാസ്യത്തിൽ നിന്നും സീരിയസ് കഥാപാത്രങ്ങളിലേയ്ക്കുള്ള അദ്ദേഹത്തിന്റെ മാറ്റം പ്രേക്ഷകർ ഇഷ്ടപ്പെടാത്തതും സ്റ്റൻഡ് രംഗങ്ങളിലെ പരാജയവും ശരീരത്തിന്റെ ഉറപ്പില്ലായ്മയും അദ്ദേഹത്തിന് വിനയായി 
                          
രണ്ടായിരത്തി രണ്ടിൽ റിലീസ് ചെയ്ത മീശമാധവൻ ദിലീപിനെ കാണികളുടെ പ്രിയങ്കരൻ ആക്കിയപ്പോൾ സാവകാശം ജയറാം മൂവികളുടെ ജനപ്രീതി ഇടിഞ്ഞു തുടങ്ങി. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഒരു സൂപ്പർ ഹിറ്റ്‌ ഇറക്കുവാൻ ഇദ്ദേഹം പാടു പെടുകയാണ് 
                     
പലതരം കമ്പങ്ങൾക്കു അടിമയാണ് ജയറാം അതിൽ പ്രധാനം ആന കമ്പം ചെണ്ട കമ്പം പശു കമ്പം പൂരം കമ്പം ഉത്സവ കമ്പം ഇവയാണ് 
                         
മലയാള സിനിമയിലെ പ്രമുഖർ ആയ നടീനടന്മാർ എല്ലാം കൊച്ചിയിൽ സ്‌ഥിരതാമസം ആക്കിയിട്ടും ഇപ്പോഴും മദ്രാസിലാണ് ജയറാമിന്റ് സ്‌ഥിര താമസം 
.                           
ജന്മനാ ഉള്ള പശു പരിപാലനം മൂത്തു കേരളത്തിൽ നിന്നും അൻപതു പശുക്കളെ മദ്രാസിൽ കൊണ്ടുപോയി വളർത്തുന്നുണ്ട് ജയറാം. അതു കൂടാതെ കേരളത്തിലും അദ്ദേഹത്തിന് പശു ഫാം ഉണ്ട്. കേരളത്തിൽ ഷൂട്ടിംഗിന് വരുമ്പോൾ എങ്ങനെയെങ്കിലും സമയം ഉണ്ടാക്കി അദ്ദേഹം തൊഴുത്തിൽ വന്നു രണ്ടു പശുക്കളെ എങ്കിലും കറക്കാറുണ്ട് 
.                             
ചെണ്ടക്കമ്പം തലയിൽ പിടിച്ച ഈ സി ഐ ഡി ഉണ്ണികൃഷ്ണൻ മട്ടന്നൂർ ശങ്കരാൻകുട്ടിയുടെ കുറുപ്പുംതുറയിലെ വീട്ടു മുറ്റത്തു രണ്ടാഴ്ച ഇടവേളയില്ലാതെ കൊട്ടിയാണ് ചെണ്ട കൊട്ടാൻ പഠിച്ചത് 
.                          
ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ധൗർബാല്യം ആനയാണ്. ഏതു ഉത്സവ പറമ്പിലോ പൂരപ്പറമ്പിലോ പോയാലും ഒരു ലോറി നിറയെ വാഴപ്പഴവും ആയേ പോകാറുള്ളു 
.                           
രണ്ടായിരത്തി പതിനെട്ടിലെ പ്രളയ കാലത്ത് മദ്രാസിൽ നിന്നും വണ്ടി ഓടിച്ചു കൊച്ചിയിലേയ്ക്കു വരികയായിരുന്ന ജയറാം പാലക്കാടിന് അടുത്തു കുതിരാൻ ഇറക്കത്തിൽ വച്ചു ഒരു ഒറ്റ കൊമ്പനെ കണ്ട് വണ്ടി നടുറോഡിൽ നിർത്തി അടുത്ത പറമ്പിൽ വഴക്കുല വെട്ടാൻ പോയപ്പോൾ അവിടെ ഉണ്ടായ ട്രാഫിക് ബ്ലോക്ക് നിയന്ത്രിക്കാൻ പോലീസിന് ലാത്തി ചാർജ് നടത്തേണ്ടി വന്നു 
.                            
ഇപ്പോൾ ഉണ്ടായിരിക്കുന്ന ശബരിമല സ്വർണ്ണപാളി വിവാദത്തിൽ പെട്ടിരിക്കുന്ന ജയറാമേട്ടന് ശുദ്ധി കലശം നടത്തണമെങ്കിൽ അടുത്ത മകരവിളക്കിന് ശബരിമലയിൽ പോയി ഒരു പഞ്ചാരിമേളം നടത്തേണ്ടി വരും 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക