എന്റെ പകലിന്റെ
പാതിയിൽ
നീയൊരു
സൂര്യനായുറങ്ങുന്നു
ഞാൻ
ഉറങ്ങുന്ന രാവിൽ
നീയൊരു
വിദൂരചന്ദ്രനായി
തിളങ്ങുന്നു .
ഒരുമിക്കാത്ത
ആകാശങ്ങളിൽ
നാം
മേഘമായൊഴുകുന്നു
പൊള്ളുന്ന വേനലിൽ
കാറ്റായ് വീശുന്നു.
നീ എനിക്കാരാണ്?
എല്ലാമാകുന്ന
ഒന്നുമില്ലായ്മയിൽ
നമ്മുടെ സ്നേഹം
എന്നിട്ടും
മൗനത്തിന്റെ
നദിയായൊഴുകുന്നു
നാം
ഇരുകരകളിലൂടെ
അദൃശ്യകരങ്ങൾ കോർത്ത്
അനന്തതയിലേക്ക്
യാത്ര ചെയ്യുന്നു.