Image

ടീം വോയിസ് ഓഫ് ഫോമ സജീവമായി മുന്നേറുന്നു

Published on 14 October, 2025
ടീം വോയിസ് ഓഫ് ഫോമ സജീവമായി മുന്നേറുന്നു

2026-28 കാലയളവിലേക്കു  ഫോമായെ നയിക്കുവാൻ ടീം ‘വോയിസ് ഓഫ് ഫോമാ’ സർവ്വസജ്ജമായി മുന്നേറുന്നു.

പ്രവർത്തനപാരമ്പര്യവും ജനപ്രീതിയും ഏറെയുള്ള ആറു സ്ഥാനാർത്ഥികൾ ഒറ്റക്കെട്ടായി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിലിനോടൊപ്പം അണി ചേരുകയാണ്.  ജനറൽ സെക്രട്ടറിയായി ന്യൂയോർക്കിൽ നിന്നു   പോൾ പി ജോസും, ട്രഷററായി കണക്ടിക്കട്ടിൽ നിന്നു  പ്രദീപ് നായരും, വൈസ് പ്രസിഡൻ്റായി ടെക്സാസിൽ നിന്നു  സാമുവൽ മത്തായിയും, ജോയൻ്റ് സെക്രട്ടറിയായി അരിസോണയിൽ നിന്നു   ഡോക്ടർ മഞ്ജു പിള്ളയും,  ജോയൻ്റ് ട്രഷററായി ഷിക്കാഗോയിൽ നിന്നു  ജോൺസൺ കണ്ണൂക്കാടനുമാണ് മത്സരിക്കുന്നത്.

നോർത്ത് അമേരിക്കയിലും കാനഡയിലും ഉള്ള ഒട്ടു മിക്ക അസോസിയേഷനുകളും ടീം ‘വോയിസ് ഓഫ് ഫോമയ്ക്ക്’ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പലരും മത്സര രംഗത്ത് ഉണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഈ ടീമിന് ബദലായി ഒരു ടീം ഇതുവരെ നിലവിൽ വന്നിട്ടില്ല എന്നുള്ളതും വളരെ ശ്രദ്ധേയമാണ്.

2028 ലെ ഫോമാ കൺവെൻഷനെപ്പറ്റി    വ്യക്തമായ പ്ലാൻ ഇപ്പോഴേ ഈ ടീമിന് ഉണ്ട് എന്ന് പ്രസിഡണ്ട് സ്ഥാനാർഥി ബിജു തോണിക്കടവിൽ പറഞ്ഞു. ഫ്ലോറിഡയിൽ വെച്ചാണ് കൺവെൻഷൻ നടത്താൻ ആഗ്രഹമെങ്കിലും നാഷണൽ കമ്മറ്റിയുടെ അഭിപ്രായമനുസരിച്ച് ക്രൂസ് കൺവെൻഷനായോ, ഡെസ്റ്റിനേഷൻ കൺവെൻഷൻ ആയിട്ടോ അതുമല്ലെങ്കിൽ മറ്റു മേജർ സിറ്റികളിലൊ ആയി നടത്തുന്നതിനും പ്രശ്നമൊന്നുമില്ല.

അതുപോലെ ഫോമായെ അടുത്ത തലത്തിൽ  എത്തിക്കുവാനുള്ള വിവിധ പദ്ധതികളും പ്ലാനുകളും ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഏറെ വൈകാതെ തന്നെ ടീം വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഒരു   രൂപരേഖ പ്രവർത്തകർക്ക് മുന്നിൽ സമർപ്പിക്കുമെന്നും ടീം  അറിയിച്ചു.  അമേരിക്കയിലും കാനഡയിലുമുള്ള മലയാളികളുടെ ഉന്നമനത്തിനും, വളർച്ചക്കും സഹായകമായി  നിലകൊള്ളും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ  രാഷ്ട്രീയ  രംഗത്തും, സാമൂഹിക സാംസ്കാരിക രംഗങ്ങളിലും,  സേവന രംഗത്തും   വ്യക്തിമുദ്ര പതിപ്പിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ മലയാളികളെയും ഏകോപിപ്പിച്ചുകൊണ്ട് നമ്മുടെ സമൂഹത്തെ അമേരിക്കയുടെ മുഖ്യധാരയിൽ എത്തിക്കുവാൻ ആയിരിക്കും  കമ്മിറ്റി പ്രാധാന്യം നൽകുക.  അതുവഴി അമേരിക്കയുടെ വിവിധ മേഖലകളിൽ നമ്മുടെ സമൂഹത്തിന്  ഉയർച്ചയിലേക്ക് വളരുവാനും സാധിക്കും.  

വിശാലമായ ഈ കാഴ്ചപ്പാടുകളോടുകൂടി മത്സര രംഗത്ത് വന്നിരിക്കുന്ന തങ്ങളുടെ ടീമിന് എല്ലാവിധ പിന്തുണയും സഹായസഹകരണങ്ങളും നൽകി വിജയിപ്പിക്കണമെന്ന് ഫോമായെ സ്നേഹിക്കുന്ന എല്ലാ മലയാളികളോടും ടീം അംഗങ്ങൾ  സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
 

Join WhatsApp News
Hari 2025-10-14 18:31:30
Looks like a well balanced team. All the very best !!!
കാവിൽ 2025-10-14 18:44:00
രണ്ടു രാഷ്ട്രീയ പാർട്ടികൾ പോലെ മലയാളികളെ രണ്ടായി വേർതിരി ക്കുന്ന രണ്ടു സംഘടനകൾ എന്തിനാണ് .ഫോമ, ഫൊക്കാന രണ്ടും ഒന്നായിക്കൂടെ ?. എങ്കിലല്ലേ ഒരു ഐക്യ കൂട്ടായ്മ മലയാളികൾക്കു കൈവരിക്കാ നൊക്കുകയുള്ളു .അല്ലാതെ കേസും വഴക്കും പറഞ്ഞ് സ്ഥാനമാന ങ്ങൾക്കും മലയാളി കസേര കൾക്കു വേണ്ടിയും രൂപീകരിക്കുന്ന കടലാസു സംഘടനകൾ പണ്ട് ജയശങ്കർ വക്കീൽ പറഞ്ഞതുപോലെ അച്ചായൻമാർ ക്കു കള്ളു കുടിച്ചു കൂത്താടു വാനുള്ള ചില തട്ടിക്കൂട്ടു സംഘടനകൾ എന്നതിലുപരി യാതൊരു നേട്ടവും മലയാളികൾക്കു ലഭിക്കുമോ യെന്നു തോന്നുന്നില്ല ചില ഉടായിപ്പുകൾ നേതാവാകും എന്നുമാത്രമേ ഇതിൽ കാണുന്നുള്ളു
GEORGE 2025-10-20 21:09:30
A GREAT TEAM WITH GREAT EXPERIENCE OF SOCIAL WORK AND THEY WILL KEEP THE TRUE VALUE AND MISSIONS OF FOMAA
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക