പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ പഠന കാലത്ത് കെ എസ് യു പ്രവർത്തകനയാണ് രാഷ്ട്രീയ രംഗത്തു കടന്നു വന്നത്
പിന്നീട് യൂത്ത് കോൺഗ്രസിന്റെ സ്റ്റേറ്റ് ലെവൽ പദവികൾ അലങ്കരിച്ച ശ്രീകണ്ഠൻ കമ്മ്യൂണിസ്റ് കോട്ടയായ ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ ഒരു കൈ നോക്കിയെങ്കിലും പരാജയപ്പെട്ടു
പിന്നീട് ഷൊർണൂർ നഗരസഭ കൗൺസിലർ ആയ ശ്രീകണ്ഠൻ രണ്ടായിരത്തി പത്തൊൻപതിൽ കോൺഗ്രസിന്റെ പാലക്കാട് ജില്ലാ പദയാത്ര നടത്തിയാണ് കൂടുതൽ ശ്രെദ്ധിക്കപ്പെട്ടത്
വൻ വിജയം ആയ ആ പദയാത്രയ്ക്കു നേതൃത്വം നൽകിയ ശ്രീകണ്ഠനെ തേടി രണ്ടായിരത്തി പത്തൊൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിത്തം വന്നു
കോൺഗ്രസ് സ്‌ഥാനാർഥികൾ ജയിച്ചിട്ടുണ്ടെങ്കിലും ചുവപ്പിനോട് കൂടുതൽ ആഭിമുഖ്യം കാണിയ്ക്കുന്ന പാലക്കാട്ടെ കന്നി അങ്കത്തിൽ ശ്രീകണ്ഠൻ നേരിട്ടത് കരുത്തനായ എം ബി രാജേഷിനെ ആണ്
രണ്ടായിരത്തി ഒൻപതു മുതൽ പത്തൊൻപതു വരെ തുടർച്ചയായി പത്തു വർഷം പാലക്കാട് എം പി ആയിരുന്ന ജനകീയനായ രാജേഷിനെതിരെ ഉള്ള ശ്രീകണ്ഠന്റെ പോരാട്ടം കടുത്തതായിരുന്നു
രണ്ടായിരത്തി പത്തൊൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ ചാനലുകളും ദേശീയ ചാനലുകളും നടത്തിയ സർവേയിൽ കാറ്റ് മുഴുവൻ യു ഡി എഫ് നു അനുകൂലം ആയപ്പോഴും എല്ലാ ചാനലുകാരും ഇടതുപക്ഷം വിജയിക്കും എന്നു പറഞ്ഞ മൂന്നു മണ്ഡലങ്ങളിൽ ഒന്ന് പാലക്കാട് ആയിരുന്നു
പക്ഷേ എല്ലാ സർവേകളെയും കാറ്റിൽ പറത്തികൊണ്ട് ഇലക്ഷൻ റിസൾട്ടു വന്നപ്പോൾ ശ്രീകണ്ഠൻ ചെറിയ ഭൂരിപക്ഷത്തിൽ ആണെങ്കിലും കരുത്തനായ എം ബി രാജേഷിനെ കുതിരാൻ മലയിലേയ്ക്കു തൂക്കി എറിഞ്ഞു വിജയകൊടി പാറിച്ചു ആദ്യമായി ഡൽഹിയിൽ പാർലമെന്റിന്റെ ചവിട്ടു പടികൾ ചാടി കയറി
അഞ്ചു വർഷത്തിന് ശേഷം രണ്ടായിരത്തി ഇരുപത്തി നാലിൽ നടന്ന ഇലക്ഷനിൽ ശ്രീകണ്ഠന്റെ എതിരാളി ആയി വന്നത് സി പി എം പോളിറ്റ് ബുറോ മെമ്പറും മുതിർന്ന നേതാവും ആയ എ വിജയരാഘവൻ ആണ്
ശക്തമായ അഞ്ചു വർഷത്തെ മണ്ഡലത്തിലെ ചിട്ടയായ പ്രവർത്തനം കൊണ്ടു ഇതിനോടകം കൂടുതൽ കരുത്തനായ ശ്രീകണ്ഠൻ ആ തെരഞ്ഞെടുപ്പിൽ വിജയരാഘവനെ വളരെ ഈസി ആയി എഴുപതിനായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി പാലക്കാട് മാർക്കറ്റിലേയ്ക്കു വാരിയെറിഞ്ഞു
ഷാഫി പറമ്പിൽ എം പി ആയ ഒഴിവിൽ നടന്ന പാലക്കാട് നിയമസഭ ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥി ആയ രാഹുൽ മൻകൂട്ടത്തിലിനു ഏറ്റവും കരുത്തും ശക്തിയും പകർന്നത് ശ്രീകണ്ഠന്റെ പൂർണമായ പിന്തുണയും പിൻബലവും ആയിരുന്നു
കഴിഞ്ഞ നവംബറിൽ നടന്ന ബൈ ഇലക്ഷൻ ദിവസം പോലീസ് ഉദ്യോഗസ്ഥരുമായി ശക്തമായ വാക്കേറ്റം നടത്തിയ ശ്രീകണ്ഠൻ പോലീസുകാരോട് പറഞ്ഞത് വേറെ വല്ലവരെയും തൊടുന്നതുപോലെ എന്റെ ദേഹത്തു തൊട്ടാൽ നീ വിവരം അറിയുമെന്നാണ്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിച്ച ശ്രീകണ്ഠൻ ഇലക്ഷൻ ദിവസം ഭക്ഷണം പോലും കഴിക്കാതെ എല്ലാ ബൂത്തുകളിലും സദാ ജാഗരൂകൻ ആയിരുന്നു
രാഹുൽ മാൻകൂട്ടത്തിലിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചെടുക്കാൻ അഹോരാത്രം പണിയെടുത്ത ശ്രീകണ്ഠൻ കഴിഞ്ഞ കുറെ ആഴ്ചകളായി വിവാദത്തിൽ പെട്ടിരിയ്ക്കുന്ന രാഹുലിനെ എതിരെ ആരോപണം ഉന്നയിച്ച യുവ നടിയെ പറ്റി പറഞ്ഞത് വിവാദം ആയി കോൺഗ്രസിലെ തന്നെ ഷാനിമോൾ ഉസ്മാനും ബി ജെ പി നേതാക്കൾ ആയ പദ്മജ വേണുഗോപാലും ശോഭ സുരേന്ദ്രനും ശ്രീകണ്ഠന്റെ പരാമർശത്തിനെതിരെ രംഗത്തു വന്നെങ്കിലും ഒടുവിൽ രാഹുൽ വീണ്ടും ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം പാലക്കാട് കാലു കുത്തിയത് ശ്രീകണ്ഠന്റ് ബലത്തിൽ മാത്രമാണ്
ഇപ്പോൾ കുറച്ചു ദിവസങ്ങൾ ആയി അമേരിക്കയിൽ ഐ പി സി എൻ എ യുടെ മാധ്യമ സമ്മേളനം തുടങ്ങി വിവിധ പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ശ്രീകണ്ഠൻ തന്റെ ശക്തമായ വാക് ചാതൂരി കൊണ്ടും നിലപാടുകൾ കൊണ്ടും അമേരിക്കൻ മലയാളികൾക്കിടയിലും ശ്രെദ്ധേയൻ ആവുകയാണ്