സ്വന്തം ജനസമൂഹത്തെ പട്ടിണിയിലേക്കും വെടിമരുന്നിന്റെ അഗ്നിയിലേക്കും തള്ളിവിട്ടുകൊണ്ട് ഒളിവ് ജീവിതം നയിക്കുന്ന തീവ്രവാദികളെ പോരാളി വീരന്മാർ എന്നു വിളിക്കുവാൻ ഇങ്ങ് കേരളത്തിലും നിരവധി പേരുണ്ടെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്!
എം .തങ്കച്ചൻ ജോസഫ് എഴുതുന്ന ലേഖനം
സാമൂഹികമായ പ്രശ്നപരിഹാരത്തിന് ആയുധമെടുത്തുള്ള പോരാട്ടങ്ങൾ ഏതെങ്കിലും പരിഹാരങ്ങൾ നേടിത്തരുന്നുതായി ലോക ചരിത്രങ്ങൾ പറയുന്നില്ല. സായുധ പോരാട്ടങ്ങൾ ഇരുപക്ഷത്തും വെറുതെ അനേകം ജീവനുകളെ കവർന്നെടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ള ഏതൊരു യുദ്ധത്തിലും ആരും തന്നെ ജയിച്ചിട്ടില്ലന്നും പറയാം.മാത്രവുമല്ല ഓരോ യുദ്ധങ്ങളും മനുഷ്യൻ അവന്റെ ആദിമ ശിലായുഗത്തിൽ തന്നെ ഇന്നും നിലനിൽക്കുന്നു എന്നാണ് നമ്മോട് പറയുന്നത്.
പറഞ്ഞു വന്നത് പാലസ്തീൻ -ഇസ്രായേൽ സംഘർഷങ്ങളെക്കുറിച്ചാണ്. യഥാർത്ഥത്തിൽ ഇതിനെ, ഏതാണ്ട് രണ്ടു ദശകങ്ങളായി ഗാസയെ നിയന്ത്രിക്കുന്ന ഹമാസ് എന്ന തീവ്രവാദ സംഘടനയും ഇസ്രായേലും തമ്മിലുള്ള അസാരസ്യങ്ങളായി കാണാം, പാലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.യഹൂദരോടുള്ള ഹിറ്റ്ലരുടെയും മറ്റും പീഡനകാലങ്ങളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിളായി ചിതറിപ്പോയ ജൂത വംശജരെ അന്നത്തെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ തിരികെ വിളിച്ചു കൊണ്ട് ജൂതരുടെ വാഗ്ദ്ധത്തഭൂമിയിൽ തന്നെ ഇസ്രായേൽ എന്ന കൊച്ചു രാജ്യം സ്ഥാപിച്ചു കൊടുക്കപ്പെട്ടത് അറബി വംശജർക്ക് അന്നേ കല്ലുകടിയായി മാറിയിരുന്നു എന്ന് ചരിത്രങ്ങൾ സാഷ്യപ്പെടുത്തുന്നു.
മുൻവസ്തുതകൾ എന്തു തന്നെയായിരുന്നുവെങ്കിലും നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ പാലസ്തീനും ഇസ്രായേലും ആധൂനിക ലോകത്ത് സ്വയം പരമാധികാരങ്ങളും നിയന്ത്രണങ്ങളുമുള്ള രണ്ടു രാഷ്ടങ്ങളായി മാറിയ സ്ഥിതിക്ക് നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുവാൻ ഇരു രാജ്യങ്ങളും ബാധ്യസ്ഥരുമാണ്. ചെറിയ ചെറിയ അസാരസ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതങ്ങിനെ തുടർന്ന് പോരുന്ന സാഹചര്യത്തിലാണ് ഹമാസ് എന്ന തീവ്ര സംഘടനയുടെ രൂപീകരണവും ഗാസയുടെ നിയന്ത്രണം അത് ഏറ്റെടുക്കുകയും ചെയ്യുന്നത്.പിന്നീട് നമ്മൾ കാണുന്നത് ഗാസയുടെ ചരിത്രം ഉപരോധങ്ങളുടെയും സംഘർഷങ്ങളുടേതുമായി മാറുന്നതാണ്.
അത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് 2023 ഒക്ടോബർ ഏഴിന് ഹമാസ് സംഘടന ഇസ്രയലിലേക്ക് അതിക്രമിച്ചു കയറുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തി ഇരുനൂറോളം പേരെ വെടിവെച്ചു കൊല്ലുകയും ഇരുന്നൂറ്റി അമ്പത്തൊന്ന് ഇസ്രായേലികളെ ബന്ദികളാക്കി പിടിച്ചു കൊണ്ട് പോകുകയും ചെയ്തത്.ബന്ധികളിൽ കുറച്ചുപേർ ഹമാസിന്റെ തടവറയിൽ ക്രൂര മർദ്ധനങ്ങളിൽ മരണപ്പെട്ട് പോവുകയും ചെയ്തതായി വാർത്തകൾ വന്നിരുന്നു.
അതിനു ശേഷം ഗാസയെന്ന സമ്പൽ സമൃദ്ധമായ സുന്ദര ഭൂപ്രദേശത്ത് നമ്മൾ കാണുന്നത് ഇസ്രായേലിന്റെ യുദ്ധവീര്യവും നരനായാട്ടുമാണ്.
ഇതിനൊക്കെയിടയിൽ നമ്മൾ മറ്റൊരു വസ്തുത കൂടി ഓർക്കേണ്ടതുണ്ട്.ഇത് കേവലം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഭിന്നതകൾ എന്നതിലുപരി ഇസ്രായേലിന് ഹമാസ് എന്ന തീവ്രവാദ സംഘടനയുമായിട്ടുള്ള പോരാട്ടമാണ്.
ഈ ഹമാസിനാകട്ടെ തീവ്ര ചിന്തകളും നിലപാടുകളും എവിടെ നിന്നും ഉത്ഭവിക്കുന്നു എന്ന് അന്വേഷിച്ചാൽ ചെന്നെത്തുക ഇറാൻ,തുർക്കി,ഖത്തർ,യമൻ തുടങ്ങിയ അറബി രാജ്യങ്ങളിലെ മത തീവ്ര ചിന്താഗതിക്കാരുടെയും അവരുടെ വിശ്വാസ സംഹിതകളിലുമാണ്. അതിനൊരു ഉദാഹരണമാണ് ഇറാൻ പ്രസിഡന്റ് ആയത്തുള്ള ഖമേനിയുടെ ഈ വാക്കുകൾ, "ലോകത്തിലെ അവസാന ജൂതനെയും ഭൂമുഖത്ത് നിന്നും ഉന്മൂലനം ചെയ്യുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'' ഈ വാക്കുകൾ ജൂതനെ മാത്രമല്ല ലക്‌ഷ്യം വെയ്ക്കുന്നത്, മറ്റ് അന്യമതങ്ങളെയും ഭൂമിയിൽ നിന്നും മെല്ലെ തുടച്ചു മാറ്റിക്കൊണ്ട് ഇസ്ലാമിക സർവ്വാധിപത്യം നേടുക എന്ന തീവ്രചിന്തകളുടെ നിലപാടും കൂടിയാണ്. ഈയൊരു പശ്ചാത്തലത്തിൽ ഇറാനിൽ കൂട്ടിവെച്ച ആണവ സമ്പുഷ്‌ടീകരണവും അവ തച്ചു തകർത്ത അമേരിക്കൻ ഇസ്രായേൽ സംയുക്ത ആക്രമണവും ആയത്തുള്ള ഖമേനിയുടെ വാക്കുകളെ സാധൂകരിക്കുന്നതായി കാണാം.
ഇതേ നിലപാടിന്റെ അടിത്തറയിൽ ചവിട്ടി നിന്നുകൊണ്ടാണ് ഹമാസ് എന്ന തീവ്രവാദക്കാർ ഗാസയിലെ ജനസമൂഹത്തിനും രാജ്യത്തിനും വേണ്ടിയെന്ന രൂപേണ ഇസ്രായേലിനോട് ഒളിവ് യുദ്ധങ്ങൾ ചെയ്യുന്നത്.
അവസരങ്ങൾ കൈവരുമ്പോൾ ഇസ്രായേലിൽ കടന്നുകയറി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും തോക്കിനിരയാക്കുകയും അവിടെത്തെ ആളുകളെ ബന്ധികളായി പിടിച്ചുകൊണ്ടു വരുമ്പോൾ തടവിൽ പാർപ്പിക്കുന്നതിനും, ഇത്തരം ഒളിവ് യുദ്ധങ്ങൾക്ക് ശേഷം ഹമാസ് നേതാക്കൾക്ക് സുരക്ഷിതമായി എല്ലാ സുഖസൗകര്യങ്ങളോടെയും ഒളിവിലിരിക്കുന്നതിനും കേരളത്തിന്റെ അത്ര വലുപ്പം പോലുമില്ലാത്ത ഗാസയുടെ ഭൂമിക്കടിയിൽ നിർമ്മിച്ചിരിക്കുന്ന തുരങ്കങ്ങളും അറകളും എത്രകോടിയുടെ ഫണ്ടാണെന്ന് വിലയിരുത്തുവാൻ പോലും പ്രയാസമാണ്.ഈ ഫണ്ടൊക്കെയും ഹമാസിന് വന്നു ചേരുന്നത് എവിടെ നിന്നാണ്!?
കൂടാതെ ഓരോ ഒളിവ് യുദ്ധങ്ങൾക്ക് ശേഷവും ഹമാസിന്റെ നേതാക്കൾ ഗാസയുടെ മണ്ണിനടിയിലെ മാളങ്ങളിലേക്കും ചില അറബി രാജ്യങ്ങളിലെ മുന്തിയ ഹോട്ടൽ സൗകര്യങ്ങളിലും ഒളിവിൽ പാർക്കുമ്പോൾ ഗാസയിലെ നിരപരാധികളുടെ പാർപ്പിടങ്ങളും അവിടെത്തെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ജീവനുകളും ഇസ്രായേൽ കവർന്നെടുത്തു കൊണ്ടിരിക്കുകയായിരുന്നു. തീവ്രവാദത്തിന് മറുമരുന്ന് തീവ്രവാദം തന്നെയെന്ന് ഇതിനോടകം ഇസ്രായേൽ പഠിച്ചു വെച്ചിരിക്കുന്നു. അതാകട്ടെ അവർ ഗാസയിൽ പ്രാവർത്തികമാക്കുകയും ചെയ്തു എന്നുവേണം പറയുവാൻ.
ഇസ്രായേൽ നരകം വിതച്ച ഗാസയിലെ സ്ത്രീകളും കുട്ടികളും ഭക്ഷണമോ വെള്ളമോ കിട്ടാതെ മാസങ്ങളോളം പട്ടിണി കിടന്നു മരിച്ചു വീഴുമ്പോൾ എല്ലാ സുഖസൗകര്യങ്ങളോടെ ഒളിവിൽ കഴിഞ്ഞു വന്ന ഹമാസ് ഭീകര സംഘടന ഏതു രാജ്യത്തിന് വേണ്ടി,ഏത് ജനസമൂഹത്തിന് വേണ്ടിയാണ് പോരാടുന്നതെന്ന് അല്പം ചിന്തിക്കുന്നവർക്ക് മനസിലാക്കാം.
സ്വന്തം ജനസമൂഹത്തെ പട്ടിണിയിലേക്കും വെടിമരുന്നിന്റെ അഗ്നിയിലേക്കും തള്ളിവിട്ടുകൊണ്ട് ഒളിവ് ജീവിതം നയിക്കുന്ന തീവ്രവാദികളെ പോരാളി വീരന്മാർ എന്നു വിളിക്കുവാൻ ഇങ്ങ് കേരളത്തിലും നിരവധി പേരുണ്ടെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്!
അമ്പത്തിയൊന്ന് അറബി രാജ്യങ്ങളിൽ നിന്നും തീവ്രവും വികലവുമായ ഇസ്ലാമിക ഭീകര സംഘടനകൾ ഇസ്രായേലിന് നേരെ നിരന്തരം വാളോങ്ങി നിൽക്കുമ്പോൾ എങ്ങിനെയാണ് ഒരു കൊളോണിസ്റ്റ് രാഷ്ടമെങ്കിലും ഇസ്രായേലിന് ആയുധം താഴെ വെക്കുവാൻ കഴിയുക, സമാധാനം ആഗ്രഹിക്കാത്ത സായുധ ഭീകരവാദികൾക്ക് മുൻപിൽ ഇസ്രായേൽ ആയുധം താഴെ വെയ്ക്കുന്നുവെങ്കിൽ പിന്നെയവർ ഭൂമുഖത്ത് ഉണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം! ഭൂമിയിൽ ഇസ്രായേൽ ഇല്ലായെങ്കിൽ അതിന് വേറൊരു അർത്ഥം കൂടി എനിക്ക് പറയേണ്ടി വരും, അത് വേറൊന്നുമല്ല ജൂതന്മാരില്ലാത്ത ലോകത്തിന് പകുതി അന്ധകാരമാണ് നിറയുക കാരണം ഇന്ന് ലോകത്തെ പ്രകാശിപ്പിക്കുന്ന അത്യാധുനിക ശാസ്ത്രീയ പരിഞ്ജാനങ്ങളും കണ്ടുപിടുത്തങ്ങൾക്കും ലോകം കടപ്പെട്ടിരിക്കുന്നത് ജൂതരോടാണ്.
നിലനിൽപ്പിനും സമാധാനത്തിനും വേണ്ടി ഭീകരവാദികളെ അമർച്ച ചെയ്യുവാൻ ആയുധമെടുക്കേണ്ടി വന്ന ഇസ്രായേലിന്റെ വഴികളിൽ നിരവധി ജീവനുകൾ പൊലിഞ്ഞു എന്നുള്ളത് വസ്തുതയാണെങ്കിലും ലോകത്ത് സർവ്വാധിപത്യം നേടുകയെന്ന ഇസ്ലാമിക തീവ്രചിന്താഗതികൾ പുലർത്തുന്ന ഭീകരസംഘടനകൾ ആഫ്രിക്കയിലെ നൈജീരിയൻ ക്രൈസ്തവരെ ദിനംപ്രതി ക്രൂരമായി കൊന്നൊടുക്കി കൊണ്ടിരിക്കുന്ന വംശഹത്യകളെ ഹമാസിനെപ്പോലെയുള്ള തീവ്രവാദസഘടനകളെ ന്യായീകരിക്കുന്നവർ കാണുന്നില്ല.കാരണം അവരെയും ഭരിക്കുന്നത് തീവ്രമായ വികല മതചിന്തകൾ തന്നെയാണ്,
നിരായുധരും സാധാരണക്കാരുമായ നൈജീരിയൻ ക്രിസ്ത്യൻ സമൂഹം ഇസ്ളാമിസ്റ്റുകളോട് എന്തു തെറ്റാണ് ചെയ്തത്?
ഗാസയിലെ ആശാന്തിയും ആക്രമണങ്ങളും തുടങ്ങിയിട്ട് രണ്ടുവർഷം പൂർത്തിയാകുമ്പോൾ ഗാസയ്ക്ക് വേണ്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെയും ചില അറേബ്യൻ രാജ്യങ്ങളുടെയും സംയുക്ത തീരുമാനങ്ങളുടെ ഫലമായി രൂപം കൊണ്ട ഇരുപതിന സമാധാനകരാറിന്റെ അടിസ്ഥാനത്തിൽ വെടി നിർത്തലിലും ഇസ്രായേൽ പിൻമാറ്റങ്ങളിലൂടെയും ഗാസയിൽ സമാധാനത്തിന്റെ വെളുത്ത പൂക്കൾ വിരിഞ്ഞു തുടങ്ങുമ്പോൾ ഗൾഫു രാജ്യങ്ങൾ ഒരു സത്യത്തെ അംഗീകരിച്ചതിൽ സന്തോഷം മറച്ചു വെയ്ക്കുന്നില്ല, എന്തെന്നാൽ, ഒരു ജനസമൂഹത്തെ ഒന്നടങ്കം സർവ്വനാശത്തിന് വിട്ടുകൊടുത്ത ഹമാസ് എന്ന ഭീകര സംഘടനയുടെ ഒളിയാക്രമണങ്ങളും പ്രവർത്തനങ്ങളും വെറും നിരർത്ഥകമായിരുന്നുവെന്ന നഗ്ന സത്യം!. അതുകൊണ്ട് തന്നെ ഇരുപതിന കരാറിലെ ഒരു വ്യവസ്ഥയായ ഹമാസിന്റെ നിരായുദ്ധീകരണത്തിനും ഗാസയിൽ നിന്നുള്ള അവയുടെ പിന്മാറ്റത്തിനും ഗൾഫുരാജ്യങ്ങളെപ്പോലെ തന്നെ ഗാസയിലെ ജനങ്ങളുംഅവരോട് ആഹ്വാനം ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. അതായത് ഫലത്തിൽ ഇസ്രായേൽ അധിനിവേശ താൽപ്പര്യങ്ങളിൽ നിന്നെന്നപോലെ തന്നെ പാലസ്തീൻ ജനതയ്ക്ക് ഹമസിൽ നിന്നും ഒരു പൂർണമായ മോചനം ആവശ്യമാണെന്നത് അവിടെത്തെ ജനതയുടെ ഒരു അനിവാര്യതയായി മാറിയിരിക്കുന്നു.
എന്നിരുന്നാലും ഈ കേരളത്തിലും ചില വികലമനസുകൾ ഹമാസിനെ ധീരവത്കരിക്കുന്നത് കാണുമ്പോൾ വെളിപ്പെടുന്നത് അവരുടെ അറിവില്ലായ്മയും ഉള്ളിലുറഞ്ഞു കൂടിയ തീവ്ര ചിന്താഗതികളുമാണ്.
ഏകദേശം രണ്ടു ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷക്കാലയളവിൽ അറുപതിയേഴായിരം പേരാണ് ഔദ്യോഗിക കണക്ക് പ്രകാരം കൊല്ലപ്പെട്ടിട്ടുള്ളത്. ജനങ്ങളുടെ പാർപ്പിടങ്ങളും മറ്റു കെട്ടിടങ്ങളും ഏതാണ്ട് പൂർണമായും തകർത്ത് തരിപ്പണമാക്കി തരിശായി കിടക്കുന്ന അവിടെ നിന്നും ജീവന്മാത്രം ബാക്കിയായ ഏറെ പേരാണ് പലായനം ചെയ്തു കൊണ്ടിരുന്നത്. ഏതായാലും ഈജിപ്തിൽ വെച്ചു നടന്ന ഷാം ഷെയ്ക്ക് ഉച്ചകോടിയിൽ ചരിത്രപ്രാധാന്യമുള്ള ഗാസ സമാധാന കരാറിൽ ഈജിപ്ത്,തുർക്കി,ഖത്തർ തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങളോടൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണാഡ് ട്രമ്പും ഒപ്പ് വെച്ചിരിക്കുന്നു.
ഗാസയിലെ വെടിനിർത്തലിനെയും ഇസ്രായേൽ പിന്മാറ്റത്തെയും തുടർന്ന് തങ്ങളുടെ സ്വപ്നഭൂമിയിലേക്ക് തിരികെയെത്തുന്നവർക്കിടയിൽ തോക്കെന്തിയ ഹമാസ് മുഖം മൂടികളും ഉൾപ്പെടുന്നു എന്നതാണ് ഏറെ വിസ്മയകരം. മാത്രമല്ല ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇരുപതിന കരാറിനെ പൂർണമായും അംഗീകരിക്കാത്ത ഹമാസ് അവിടെത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെയും അധികാരങ്ങളെയും വീണ്ടും മുറുകെ പിടിക്കാനുള്ള ശ്രമങ്ങളുടെ വാർത്തകൾ വരുമ്പോൾ ഗാസയിൽ സമാധാനത്തിന്റെ പൊൻപുലരികൾ ഉദിക്കുമോ എന്നാണ് ലോകത്തെ മനുഷ്യസ്നേഹികൾ ഉറ്റുനോക്കുന്നത്. ഗാസയിലെ മനുഷ്യജീവിതങ്ങളെ തിരികെ പിടിക്കുവാനും അവരുടെ പുനക്രമീകാരങ്ങൾക്കും ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും ശ്രമം നടത്തുമ്പോൾ അതിന്റെ നേതൃത്വം വഹിക്കേണ്ട ധാർമിക ഉത്തരവാദിത്വവും ഇസ്രായേലിന് ഉണ്ടെന്നുള്ളത് ആ രാജ്യവും മറക്കാതിരിക്കട്ടെ.
ലോകാധിപത്യം പിടിക്കുവാൻ തൊക്കെടുക്കുവാനും സ്വയം പൊട്ടിത്തെറിക്കുവാനും മരണഭയമില്ലാത്ത മതഭ്രാന്തന്മാർ പെരുകുന്നതിന്റെ കാരണം യുദ്ധങ്ങളെ വിശുദ്ധവത്കരിക്കുകയും ആ യുദ്ധങ്ങളിൽ മരിച്ചു വീഴുന്നവർക്ക് സ്വർഗ്ഗരാജ്യവും ഹൂറിമാരെ കിട്ടുകയും ചെയ്യുമെന്ന അടിസ്ഥാനമില്ലാത്ത സാങ്കല്പിക മതചിന്തകൾ തലച്ചോറുകളിൽ അടിച്ചേല്പിക്കപ്പെടുന്നതിനാലാണ്.
മറ്റു മതങ്ങളെയോ വിശ്വാസങ്ങളെയോ അംഗീകരിക്കാത്ത മതഭ്രാന്തന്മാർ ദിനംപ്രതി പിറവിയെടുത്തുകൊണ്ടിരിക്കുമ്പോൾ ഗാസയിൽ മാത്രമല്ല ലോകത്ത് തന്നെ സമാധാനം മരീചിക പോലെ മറഞ്ഞു നിൽക്കുന്നു.
എന്നിരുന്നാലും ഗാസയിൽ ഇപ്പോൾ വിരിഞ്ഞു നിൽക്കുന്ന ആ വെളുത്ത പൂവുകൾ ഇനിയൊരിക്കലും വാടാതിരിക്കട്ടെ.